ചങ്ങനാശ്ശേരി അതിരൂപതയുടെ അല്‍ഫോന്‍സ തീര്‍ഥാടനം നാലിന്

ചങ്ങനാശ്ശേരി: അല്‍ഫോന്‍സമ്മയുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോന പള്ളിയിലേക്കും ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് ആഭിമുഖ്യത്തിലുള്ള 30ാമത് അല്‍ഫോന്‍സ തീര്‍ഥാടനം ഇൗ മാസം നാലിന് നടക്കും. ഒരുക്കം പൂര്‍ത്തിയായതായി അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന്‍ പെരുമ്പളത്തുശേരി, അസിസ്റ്റൻറ് ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നാലിന് പുലർച്ച 5.30ന് വെട്ടിമുകൾ, ചെറുവാണ്ടൂര്‍, പള്ളിക്കുന്ന്, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള അതിരമ്പുഴ മേഖലയുടെ തീര്‍ഥാടനവും പുലർച്ച 5.45ന് ചങ്ങനാശ്ശേരി പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നുള്ള ചങ്ങനാശ്ശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനവും ആരംഭിക്കും. രാവിലെ ഏഴിന് പനമ്പാലം സ​െൻറ് മൈക്കിള്‍സ് ചാപ്പലില്‍നിന്ന് കുടമാളൂര്‍ മേഖലയുടെ തീര്‍ഥാടനവും രാവിലെ 8.30ന് കോട്ടയം സി.എം.എസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം മേഖലകളുടെ തീര്‍ഥാടനവും തുടങ്ങും. ഉച്ചക്ക് 12ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനം ആരംഭിക്കും. ചങ്ങനാശ്ശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനവും 1.30ന് കുടമാളൂര്‍ പള്ളിയില്‍ എത്തിച്ചേരും. ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം മേഖലകളിലെ തീര്‍ഥാടകര്‍ ചാവറയച്ച​െൻറ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ അന്ന് രാവിലെ 9.45ന് എത്തിച്ചേര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് തീര്‍ഥാടകര്‍ കുടമാളൂരിലേക്ക് പദയാത്രയായി നീങ്ങും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തീര്‍ഥാടകരും വിവിധസമയങ്ങളില്‍ എത്തിച്ചേരും. തീര്‍ഥാടന ദിവസം രാവിലെ 7.30ന് അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോന പള്ളി വികാരി എബ്രഹാം വെട്ടുവയലില്‍ കുര്‍ബാനക്ക് മുഖ്യകാർമികത്വം വഹിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം സന്ദേശം നല്‍കും. 9.30ന് കുര്‍ബാനക്ക് അതിരമ്പുഴ ഫൊറോന വികാരി സിറിയക് കോട്ടയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. സിസ്റ്റര്‍ ലിസി കണിയാംപറമ്പിൽ, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, കെ.പി. മാത്യു, സന്തോഷ് ചാക്കോ കിഴക്കേടം, ബിന്‍സണ്‍ ഐസക് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. നിയമ ബോധവത്കരണ സെമിനാർ ചങ്ങനാശ്ശേരി: കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ പുനരധിവാസം പൊതുസമൂഹത്തി​െൻറ ഉത്തരവാദിത്തമാണെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജിയുമായ എസ്. ശാന്തകുമാരി പറഞ്ഞു. ചങ്ങനാശ്ശേരി താലൂക്ക് ലീഗല്‍ സര്‍വിസ് സൊസൈറ്റിയുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്ന പദ്ധതിയെപ്പറ്റിയുള്ള താലൂക്കുതല ബോധവത്കരണ പരിപാടിയുടെ സമാപനവും നിയമ ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് കെ. മാധവന്‍പിള്ള അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ. ഇജാസ്, താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍മാന്‍ മുന്‍സിഫ് സോണി തോമസ് വര്‍ഗീസ്, ഫാ. ജോസഫ് മുണ്ടകത്തിൽ, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ലൈജുമോള്‍ ഷരീഫ്, ഇ.എ. സജികുമാര്‍, കെ.വി. ജോസഫ്, ഫാ. ജോസഫ് കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു. നിയമ ബോധവത്കരണ സെമിനാറിൽ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സബ് ജഡ്ജി എസ്. സുദീപ്, ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാർ, കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.