കുമളി: പെരിയാർ കടുവസങ്കേതത്തിലെ ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം തിങ്കളാഴ്ച നടക്കും. കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ സംയുക്തമായാണ് ഉത്സവത്തിന് ക്രമീകരണം ഒരുക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് മൂന്നുവരെയാണ് ക്ഷേത്രത്തിലേക്ക് ഭക്തർക്കും നാട്ടുകാർക്കും പ്രവേശനം. ഉത്സവത്തോനുബന്ധിച്ച് കാട്ടിലെ റോഡിെൻറ അറ്റകുറ്റപ്പണി വനം വകുപ്പ് പൂർത്തിയാക്കി. പ്ലാസ്റ്റിക്, വെടിക്കോപ്പുകൾ, വാേദ്യാപകരണങ്ങൾ എന്നിവക്ക് വിലക്കുണ്ട്. കാട്ടിനുള്ളിലൂടെ നടന്നും വാഹനത്തിലും പോകുന്നവർക്കും കുടിവെള്ളവും വൈദ്യസഹായവും വിവിധ ഭാഗങ്ങളിൽ ഒരുക്കും. ഇടുക്കി -തേനി ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, വനം, അഗ്നിരക്ഷ സേന, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് രംഗത്തുണ്ടാകും. ക്ഷേത്രത്തിലേക്ക് യാത്രക്കാരുമായി പോകുന്ന വാഹനങ്ങൾക്ക് പാസ് ശനിയാഴ്ചമുതൽ വിതരണം ചെയ്യും. പാസില്ലാത്ത വാഹനങ്ങൾ കാട്ടിൽ പ്രവേശിപ്പിക്കില്ല. ഉത്സവദിനത്തിൽ കുമളി ശ്രീഗണപതി ഭദ്രകാളി ക്ഷേത്ര കമ്മിറ്റിയും തമിഴ്നാട് കണ്ണകി ട്രസ്റ്റും അന്നദാനം നടത്തും. മംഗളാദേവി ക്ഷേത്രം സംബന്ധിച്ച അവകാശവാദവുമായി ചില തമിഴ് സംഘടനകൾ സജീവമായ സാഹചര്യത്തിൽ കുമളിമുതൽ മംഗളാദേവിവരെ 14കിലോമീറ്ററിൽ കനത്ത െപാലീസ് സന്നാഹം നിലയുറപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.