പത്തനംതിട്ട: റോഡ് സുരക്ഷ വാരാചരണത്തിെൻറ ഭാഗമായി നഗരത്തിൽ . ജില്ല പൊലീസ് ചീഫ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ തുടങ്ങിയ വാഹനങ്ങളിൽ നോ ഹോൺ ഡേ സ്റ്റിക്കർ പതിച്ചു. ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നൽകി. നഗരസഭ അധ്യക്ഷ രജനി പ്രദീപ്, ഡിവൈ.എസ്.പിമാരായ എസ്. റഫീക്ക്, വിദ്യാധരൻ എന്നിവർ പങ്കെടുത്തു. പൊലീസ് അസോസിയേഷൻ കുടുംബസംഗമം കോന്നി: പൊതുസമൂഹത്തിെൻറ സംരക്ഷകരാകേണ്ട പൊലീസ് കേസുകളിൽ പ്രതികളാകുന്നത് സേനക്ക് കളങ്കമാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം കോന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. അസോസിയേഷൻ ജില്ല ട്രഷറർ കെ.ബി. അജി അധ്യക്ഷത വഹിച്ചു. ദേശീയ നാരീശക്തി പുരസ്കാര ജേതാവ് ഡോ. എം.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരൻ പിള്ള, അടൂർ ഡിവൈ.എസ്.പി. ആർ. ജോസ്, കെ.പി.ഒ.എ ജില്ല പ്രസിഡൻറ് ന്യൂ അമാൻ, കോന്നി സി.ഐ എസ്. അഷദ്, വനിത സെൽ എസ്.ഐ എസ്. ഉദയമ്മ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ജോസഫ്, ജില്ല സെക്രട്ടറി കെ.എസ്. അജി, പ്രസിഡൻറ് ടി.എൻ. അനീഷ്, എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.