തീപിടിത്തം: ഷോർട്ട്​ സർക്യൂട്ടല്ലെന്ന്​ കെ.എസ്​.ഇ.ബി

കോട്ടയം: നഗരത്തിൽ നാലുനില കെട്ടിടത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ. ഷോർട്ട് സർക്യൂട്ടിന് കാരണമായതൊന്നും പരിശോധനയിൽ കണ്ടെത്താനായിട്ടിെല്ലന്ന് പരിശോധന നടത്തിയ കെ.എസ്.ഇ.ബി സെൻട്രൽ സെക്ഷൻ അസി. എൻജീനിയർ അനിൽരാജ് 'മാധ്യമ'ത്തോട് പറഞ്ഞു. വിവിധസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് എട്ട് കണക്ഷനാണുള്ളത്. ട്രാൻസ്ഫോമറിൽനിന്ന് എത്തുന്ന കേബിളുകൾക്കും പോസ്റ്റിൽനിന്ന് കെട്ടിടത്തിലേക്ക് എത്തുന്ന വയറുകൾക്കും തകരാറില്ല. കണക്ഷനുകൾ എത്തുന്ന പാനൽ മുറിയിൽ പുകപലടം ഏറ്റത്തി​െൻറയും കരിഞ്ഞതി​െൻറയും ലക്ഷണങ്ങൾ കെണ്ടത്താനായിട്ടില്ല. കേബിള്‍ ഉള്‍പ്പെടെയുള്ളവക്കൊന്നും തകരാറില്ലാത്തതിനാൽ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണെമന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തി​െൻറ കാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കെട്ടിടത്തിൽ പരിശോധന നടത്തും. ഡെപ്യൂട്ടി ഇലക്ട്രിക്കൽ എൻജീയർ അനു കുഞ്ചെറിയ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.