പക്ഷികൾക്ക്​ തണ്ണീർക്കുടം ഒരുക്കി വിദ്യാർഥിക്കൂട്ടം

കോട്ടയം: വേനൽച്ചൂടിൽ പക്ഷികൾക്ക് ആശ്വാസത്തെളിനീര് ഒരുക്കി വിദ്യാർഥിക്കൂട്ടം. കോട്ടയം ബേക്കര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് പക്ഷികൾക്കായി കുടിവെള്ളം ഒരുക്കിയത്. സ്‌കൂള്‍ മുറ്റത്തെ ചെടിത്തോട്ടത്തില്‍ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചാണ് കുട്ടികള്‍ പക്ഷികളോടുള്ള കരുതലും സ്നേഹവും പ്രകടമാക്കിയത്. േവനലിൽ ജനങ്ങൾ കുടിവെള്ളത്തിനായി ഒാടുന്ന കാഴ്ചയാണ് പക്ഷികൾക്ക് ആര് വെള്ളം കൊടുക്കുമെന്ന് ഇവരെ ചിന്തിപ്പിച്ചത്. തുടർന്നാണ് മണ്‍പാത്രങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കാനുള്ള തീരുമാനം. മണ്‍പാത്രങ്ങള്‍ മരച്ചില്ലകളില്‍ കെട്ടിയിട്ടിരിക്കുകയാണ്. ഫെബ്രുവരി ആദ്യമാണ് തണ്ണീര്‍ക്കുടങ്ങൾ സ്ഥാപിച്ചത്. ചില പക്ഷികൾ വെള്ളം കുടിക്കുക മാത്രമല്ല, കുളിയും പൂർത്തിയാക്കിയാണ് മടങ്ങുന്നത്. ദിവസവും മൂന്നുനേരം അധ്യാപകരും വിദ്യാർഥികളും െവള്ളം നിറക്കും. പക്ഷികൾ കുളിക്കുന്നതിനാൽ െവള്ളം പെെട്ടന്ന് തീരുന്നു. ഇതിനാൽ കൂടുതൽ തവണ വെള്ളം ഒഴിക്കേണ്ടിവരുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ജഗി ഗ്രേസ് തോമസ് പറഞ്ഞു. മധ്യവേനലവധിയായിട്ടും വെള്ളം വെക്കൽ നിർത്തിയില്ല. സ്‌കൂളിലെ മാതൃക പിന്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും തങ്ങളുടെ വീട്ടുമുറ്റത്തും തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.