കെ.എസ്​.ആർ.ടി.സി വിഭജനം വൈകില്ല

കോട്ടയം: കെ.എസ്.ആർ.ടി.സിയെ മേഖലകളാക്കി വിഭജിക്കാൻ തയാറാക്കിയ രൂപരേഖ ഉടൻ സർക്കാറിന് കൈമാറുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. ഹേമചന്ദ്രൻ. ഇപ്പോൾ തയാറാക്കിയ രൂപരേഖയിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകളുെട അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റം വരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ, അത് വൈകിെല്ലന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്ന് മേഖലയായി വിഭജിക്കുേമ്പാൾ ഇതി​െൻറ ചുമതല സംബന്ധിച്ചും തീരുമാനമായില്ല. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ സർക്കാർ നിയോഗിച്ച സുശീൽ ഖന്നയുടെ നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കിയത് െഡപ്യൂട്ടി ജനറൽ മാനേജർ ജി. അനിൽ കുമാറാണ്. അദ്ദേഹം കഴിഞ്ഞദിവസം പദവി ഒഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.