കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത ശതാബ്ദി സമാപന മഹാസംഗമം 15ന് നടക്കും. വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി എസ്.ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ മുഖ്യസന്ദേശം നല്‍കും. സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കും. ഷൈനി വിത്സണ്‍ മുഖ്യാതിഥിയാകും. അതിരൂപത ശതാബ്ദി സമാപന ജ്വാലപ്രയാണം 11ന് രാവിലെ 10ന് അമ്പൂരി സെൻറ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍നിന്ന് ആരംഭിക്കും. ശതാബ്ദി ജ്വാല ക്യാപ്റ്റനും അതിരൂപത പ്രസിഡൻറുമായ വര്‍ഗീസ് ആൻറണിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിൻസെൻറ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. എം. വിന്‍സെൻറ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 12നു രാവിലെ 9.45ന് ആലപ്പുഴ തത്തംപള്ളിയില്‍നിന്ന് പഴവങ്ങാടി ഫൊറോന കേന്ദ്രത്തിലേക്ക് സ്വീകരണയാത്ര. 13ന് വൈകീട്ട് മൂന്നിന് കോട്ടയം ഐ.എം.എ ഹാളില്‍ ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി, ഡോ. ജോസഫ് മണക്കളം എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് അതിരമ്പുഴയില്‍ ഫൊറോന സംഗമവും ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ സായാഹ്ന കൂട്ടായ്മയും ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. 14ന് ഉച്ചക്ക് രണ്ടിന് നെടുങ്കുന്നത്ത് കര്‍ഷകസെമിനാര്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് റബര്‍ വിലയിടിവിനെതിരെ തെങ്ങണ കവലയില്‍ സമരജ്വാല ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്യും. 15ന് ഉച്ചക്ക് 2.30ന് കുറുമ്പനാടത്തുനിന്ന് എസ്.ബി കോളജിലേക്ക് ശതാബ്ദി സമാപന ടൂ വീലര്‍ റാലി നടത്തും. വാർത്തസമ്മേളനത്തില്‍ പ്രസിഡൻറ് വര്‍ഗീസ് ആൻറണി, ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ട്രഷറര്‍ സിബി മുക്കാടന്‍, ബിജു സെബാസ്റ്റ്യന്‍, ഷയിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.