കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ അന്തർസർവകലാശാല ജൈവകൃഷി പഠനകേന്ദ്രം വൈക്കം വല്ലകത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം ബുധനാഴ്ച നടക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന കൊയ്ത്തുത്സവം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. മോഹനൻ അധ്യക്ഷത വഹിക്കും. 20 വർഷമായി തരിശുകിടന്ന നാലേക്കർ വയൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഔഷധ നെല്ലിനമായ രക്തശാലി, നാടൻ ഇനമായ കുഞ്ഞുകുഞ്ഞ് എന്നീ വിത്തിനങ്ങളാണ് കൃഷിയിറക്കിയത്. ഇൗ മാസം 21 മുതൽ കോട്ടയം സി.എം.എസ് കോളജിൽ സംഘടിപ്പിക്കുന്ന ആഗോള ജൈവ സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഭക്ഷണം തയാറാക്കാൻ ഈ നെല്ല് ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.