തൊടുപുഴ: സന്തോഷ് േട്രാഫിയിൽ കേരളം ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ ആറ് വിജയദിനമായി ആഘോഷിക്കുന്നതിെൻറ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ നാല് കേന്ദ്രങ്ങളിൽ ഘോഷയാത്രയും അനുമോദന യോഗവും സംഘടിപ്പിക്കും. തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ പരിപാടിക്ക് നേതൃത്വം നൽകും. മുണ്ടക്കയത്ത് (പെരുവന്താനം ഗ്രാമപഞ്ചായത്ത്) ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.ടി. ബിനുവും പാറത്തോട് (കൊന്നത്തടി ഗ്രാമപഞ്ചായത്ത്) കൊന്നത്തടി പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളും ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.കെ. രാജുവും മൂലമറ്റത്ത് വികാസ് ക്ലബ് ഭാരവാഹികൾ, കായിക അധ്യാപകൻ ഈപ്പച്ചൻ ജോസഫ്, രതീഷ് തുടങ്ങിയവരും നേതൃത്വം നൽകും. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ സ്കൂൾ മുതൽ സിവിൽ സ്റ്റേഷൻവരെയാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന അനുമോദന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.എൽ. ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനോജ് ജോസ്, തൊടുപുഴ വൈസ് ചെയർമാൻ കെ. സുധാകരൻ നായർ, േദ്രാണാചാര്യ കെ.പി. തോമസ് മാഷ്, യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ വി.എസ്. ബിന്ദു, ജില്ല സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് നാവൂർ കനി, മറ്റ് സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 10ന് ഘോഷയാത്ര ആരംഭിക്കും. ഫോൺ: 9495023499, 8547575248. ലാൻഡ് അസൈൻമെൻറ് ഒാഫിസ് ഉപരോധിച്ചു കരിമണ്ണൂർ: കേരള കർഷക സംഘം നേതൃത്വത്തിൽ കൃഷിക്കാർ കരിമണ്ണൂർ ലാൻഡ് അസൈൻമെൻറ് ഒാഫിസ് ഉപരോധിച്ചു. സി.െഎ.ടി.യു ജില്ല പ്രസിഡൻറ് പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.ആർ. ഗോപാലൻ അധ്യക്ഷതവഹിച്ചു. സി.െഎ.ടി.യു ഏരിയ പ്രസിഡൻറ് എൻ. സദാനന്ദൻ, വി.വി. ഫിലിപ്പ് എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ജി. സുരേഷ്കുമാർ സ്വാഗതവും കെ.ജെ. തോമസ് നന്ദിയും പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ടിലെ ജനവിരുദ്ധനയങ്ങൾ ഒഴിവാക്കി കേന്ദ്രസർക്കാർ അന്തിമമായി വിജ്ഞാപനം ഇറക്കുക, ജില്ലയിലെ അവശേഷിക്കുന്ന ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കൃഷിക്കാർ നട്ടുവളർത്തിയ 28 ഇനം മരങ്ങൾ മുറിക്കാൻ അനുവദിക്കുക, ജോയൻറ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പട്ടയം നൽകുക, നിർമാണ രംഗത്ത് വനംവകുപ്പ് സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കുക, നിർമാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം നടന്നത്. ജില്ലയിൽ കുഴൽകിണർ നിർമാണത്തിന് നിയന്ത്രണം തൊടുപുഴ: ജില്ലയിലെ ഭൂഗർഭജലത്തിെൻറ അമിത ചൂഷണം കുറക്കുന്നതിെൻറ ഭാഗമായി കുഴൽകിണർ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. 2017ലെ വരൾച്ചയുമായി ബന്ധപ്പെട്ട് സ്വകാര്യ കുഴൽകിണറുകൾ നിർമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഏപ്രിൽ, മേയ് മാസംകൂടി ഏർപ്പെടുത്തുന്നതിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ജില്ലയിൽ വീട്ടാവശ്യത്തിനുള്ള 110 എം.എം കുഴൽകിണർ (തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്കുകളിൽ 100 മീറ്ററിൽ കൂടാത്ത ആഴത്തിലും ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അഴുത, ദേവികുളം, അടിമാലി ബ്ലോക്കുകളിൽ 150 മീറ്ററിൽ കൂടാത്ത ആഴത്തിലും) നിർമിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല. മറ്റ് എല്ലാത്തരം കുഴൽകിണറുകളും നിർമിക്കാൻ പ്രത്യേക അനുമതി ഭൂജല വകുപ്പിൽനിന്ന് മുൻകൂറായി വാങ്ങണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനും കലക്ടറുമായ ജി.ആർ. ഗോകുൽ ഉത്തരവിട്ടു. ഭൂജല വകുപ്പിെൻറ റിഗ് രജിസ്േട്രഷൻ എടുത്തിട്ടുള്ള ഏജൻസികൾ/വാഹനങ്ങൾ മുഖേന മാത്രമേ ജില്ലയിൽ കുഴൽകിണർ നിർമിക്കാൻ പാടുള്ളൂ. ഉത്തരവിന് മേയ് 31വരെ പ്രാബല്യമുണ്ടായിരിക്കും. നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.