തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര പ്രദർശനം 'ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റ് 2018' ആറ്, ഏഴ്, എട്ട് തീയതികളിൽ തൊടുപുഴ പ്രസ് ക്ലബ് ഹാളിലെ നവീകരിച്ച മിനി തിയറ്ററിൽ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ പ്രദീപ് എം. നായർ ഉദ്ഘാടനം ചെയ്യും. മികച്ച ഹ്രസ്വചിത്രങ്ങൾക്ക് കാഷ് അവാർഡ് ഉൾെപ്പടെ പുരസ്കാരങ്ങളുണ്ട്. 'പൂമരം' സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന സമാപനചടങ്ങ് തൊടുപുഴ ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മൂന്ന് ദിവസങ്ങളിലും പകൽ 11.00, 2.30, രാത്രി എട്ട് എന്നിങ്ങനെയാണ് പ്രദർശനം. ആറ്, എട്ട് തീയതികളിൽ എട്ട് ചിത്രങ്ങൾ വീതവും ഏഴിന് 11ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. ലഭിച്ച 65 എൻട്രികളിൽനിന്ന് 22 ഹ്രസ്വചിത്രങ്ങളാണ് മത്സരയിനത്തിലേക്ക് പരിഗണിച്ചത്. ഇടുക്കി ജില്ലയിൽനിന്നുള്ള മൂന്ന് ഡോക്യുമെൻററികളുമുണ്ടാകും. സംവിധായകൻ പ്രദീപ് എം. നായർ ചെയർമാനായ ജൂറിയാണ് പുരസ്കാരനിർണയം. തിരക്കഥാകൃത്തുക്കളായ ദിലീഷ് നായർ, രാജേഷ് വർമ, എഡിറ്റർ കെ.ആർ. മിഥുൻ, ഛായാഗ്രാഹകൻ ഫൈസൽ അലി, ചലച്ചിത്ര നിരൂപകനും ഗ്രന്ഥകാരനുമായ ഷെറി ജേക്കബ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മികച്ച ചിത്രത്തിന് ഏപ്രിൽ ഒമ്പതിന് വൈകീട്ട് നാലിന് തൊടുപുഴ ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 25,000 രൂപയും പ്രശസ്തിപത്രവും സനൽ ഫിലിപ്പിെൻറ നാമധേയത്തിലുള്ള ട്രോഫിയും സമ്മാനിക്കും. രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും പ്രശസ്തിപത്രവും േട്രാഫിയും നൽകും. അവസാന റൗണ്ടിൽ എത്തിയ മികച്ച ഒരു ചിത്രത്തിന് സ്പെഷൽ ജൂറി പുരസ്കാരവും മറ്റ് നാലു ചിത്രങ്ങൾക്ക് േപ്രാത്സാഹന സമ്മാനവുമുണ്ട്. കുട്ടികൾ ഒരുക്കിയ മികച്ച ചിത്രത്തിന് 5,000 രൂപയും പ്രശസ്തിപത്രവും നൽകും. തൊടുപുഴ ചാഴികാട്ട് ആശുപത്രിയാണ് പുരസ്കാരങ്ങൾ സ്പോൺസർ ചെയ്യുന്നത്. പ്രസ് ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്, ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ, ജോ. മാനേജിങ് ഡയറക്ടർ ഡോ. സി.എസ്. സ്റ്റീഫൻ, സി.ഇ.ഒ ഡോ. സ്റ്റീഫൻ ജോസഫ്, ജനറൽ മാനേജർ തമ്പി എരുമേലിക്കര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂട്ടുകാരന് കൂടൊരുക്കി എൻ.ആര്‍ സിറ്റി എസ്.എൻ.വി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ രാജാക്കാട്: എൻ.ആര്‍ സിറ്റി എൻ.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും കൂട്ടായ്മയില്‍ നടപ്പാക്കുന്ന കൂട്ടുകാരനൊരു കൂട് പദ്ധതിയില്‍ നിര്‍മിച്ച നാലാമത് വീടിെൻറ താക്കോല്‍ദാനം ജോയിസ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. സ്‌കൂളിലെ അഞ്ച്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങളായ അശിലിനും അഭിജിത്തിനുമാണ് ഇത്തവണ വീട് നിര്‍മിച്ചുനല്‍കിയത്. കൊന്നത്തടി മരക്കാനം വെളിയാട്ട് സാബുവിെൻറ മക്കളായ ഇരുവരും താമസിക്കുന്ന വീടിെൻറ ശോച്യാവസ്ഥ കൂട്ടുകാരാണ് സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെ രൂപവത്കരിച്ച ജനകീയ സമിതിയും കണ്ടെത്തിയ നാലുലക്ഷത്തിലധികം രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കൂട്ടായ പ്രവര്‍ത്തനത്തിെൻറ ഫലമാണ് വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് പി.ടി.എ പ്രസിഡൻറ് കെ.പി. സുബീഷ് പറഞ്ഞു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയിംസ് ജോസഫ്, എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂനിയന്‍ പ്രസിഡൻറ് എം.ബി. ശ്രീകുമാർ, സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ, സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തമ്പി, പി.ടി.എ പ്രസിഡൻറ് കെ.പി. സുബീഷ്, ഡി. ബിന്ദുമോൾ, എം. ഉഷാകുമാരി, സി.കെ. തോമസ്, രഘുനാഥൻ, ടി.എസ്. തങ്കച്ചൻ, അനീഷ് ബാലൻ, ജനാര്‍ദനന്‍ പാനിപ്ര, സുകുമാരന്‍ കിഴേക്കവീട്ടിൽ, അനൂപ് തണ്ടേല്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.