കനകപ്പലം 110 കെ.വി സബ്സ്​റ്റേഷൻ ഉദ്​ഘാടനം 10ന്

എരുമേലി: കനകപ്പലം 110 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം ഏപ്രിൽ 10ന് വൈകീട്ട് 4.30ന് മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കുമെന്ന് പി.സി. ജോര്‍ജ് എം.എൽ.എ അറിയിച്ചു. ഇതി​െൻറ ഭാഗമായി എരുമേലി ഗ്രാമപഞ്ചായത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. കണ്‍വീനറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ, ജോ. കണ്‍വീനര്‍മാരായി സഖറിയ ഡൊമിനിക്, ആശ ജോയ് എന്നിവരെയും വിവിധ-രാഷ്ട്രീയ- സാമുദായിക സന്നദ്ധ സംഘടന പ്രതിനിധികളടക്കം 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മുണ്ടക്കയത്തെ 66 കെ.വി സബ് സ്റ്റേഷന്‍ 110 കെ.വിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് കോൺഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം പി.സി. ജോര്‍ജ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വൈദ്യുതി വകുപ്പ് ട്രാന്‍സിഷന്‍ െഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജോണ്‍ തോമസ്, എക്‌സി. എന്‍ജിനീയര്‍ മാത്യു പി. കുര്യൻ, വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ സുരേഷ് ചന്ദ്, കെ.ടി. മാത്യു, അസി. എന്‍ജിനീയര്‍മാരായ എൻ.എസ്. പ്രസാദ്, അനിത ബാലകൃഷ്ണൻ, സബ് എന്‍ജിനീയര്‍മാരായ ഹഫീസ് മുഹമ്മദ്, ഷമീര്‍ ഖാന്‍ എന്നിവർ പങ്കെടുത്തു. വനിതകളുടെ കൂട്ടായ്മയിൽ വിലാസിനിക്ക് 'കിണർ' ഒരുങ്ങുന്നു രാമപുരം: വനിതകളുടെ കൂട്ടായ്മയിൽ കിണർ നിർമിക്കുന്നു. കടനാട് പഞ്ചായത്തിലെ കണ്ടത്തിമാവ് വാർഡിലെ തൈപ്പറമ്പിൽ വിലാസിനിയുടെ പുരയിടത്തിലാണ് കിണർ നിർമാണം. അഞ്ച് സ്ത്രീകളുടെ അധ്വാനത്തിലാണ് നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളായ ഇവർ മാർച്ച് എട്ട് മുതലാണ് കിണർ കുത്താൻ ആരംഭിച്ചത്. എട്ടുകോൽ താഴ്ത്തിയ കിണറ്റിൽ ധാരാളം വെള്ളമുണ്ട്. ആദ്യ രണ്ടുകോലിനുശേഷം പാറക്കെട്ടായിരുന്നു. ഓരോദിവസവും വെള്ളം മോട്ടോർെവച്ച് വറ്റിച്ചതിനുശേഷമാണ് പണി നടത്തിയിരുന്നത്. വിലാസിനിക്ക് പുറമെ അമ്മിണി കുമാരൻ ചിറ്റടിചാലിൽ, പൊന്നമ്മ നാരായണൻ അരീക്കൽ, ശാരദ അജി മുടമ്പയിൽ, ആൻസി ജോണി ചെറുകുന്നേൽ എന്നിവരാണ് കിണർ കുഴിക്കൽ സംഘത്തിലുള്ളത്. കടനാട് പഞ്ചായത്തിൽ വിവിധ വാർഡിലായി തൊഴിലുറപ്പ് സ്ത്രീകൾ ഇതിനോടകം 14 കിണറുകൾ കുഴിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് സണ്ണി മുണ്ടനാട്ട് പറഞ്ഞു. ബി.പി.എൽ വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്കാണ് പഞ്ചായത്ത് സൗജന്യമായി കിണറുകൾ നിർമിച്ചുനൽകുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ഓരോ കിണറുകൾക്കും 63,000 രൂപ ചെലവ് വരുന്നുണ്ട്. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കിണറുകൾ അനുവദിക്കുന്നതിനു പുറമെ ചെക്ക്ഡാമുകളും നാലുജലസേചന കുളങ്ങളും നിർമിച്ചിട്ടുണ്ട്. കൂടുതൽ കിണറുകളും കുളങ്ങളും നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.