കോട്ടയം: ജില്ലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ 96 ശതമാനം പദ്ധതിത്തുക ചെലവഴിച്ചു. ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകളടക്കം 96 ശതമാനം ചെലവ് ബ്ലോക്ക് പഞ്ചായത്തുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ നൂറുശതമാനത്തിനു മുകളില്‍ പദ്ധതി തുക ചെലവഴിച്ചതായി അസി. ഡെവലപ്മെൻറ് കമീഷണര്‍ (ജനറൽ) പി.എസ്. ഷിനോ അറിയിച്ചു. ഇത് സംസ്ഥാന ശരാശരിയെക്കാളും വളരെ ഉയര്‍ന്നതാണ്. വൈക്കം, ളാലം, കടുത്തുരുത്തി ബ്ലോക്കുകളാണ് നൂറുശതമാനവും പദ്ധതി തുക ചെലവഴിച്ചത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 120 ശതമാനം പദ്ധതി തുക ചെലവഴിച്ച് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. ഈരാറ്റുപേട്ട ബ്ലോക്ക് മെയിൻറനന്‍സ് ഫണ്ടിെൻറ 155 ശതമാനം ചെലവഴിച്ചു. മെയിൻറനന്‍സ് ഗ്രാൻറിെൻറ 91 ശതമാനം തുകയും ഇതിനകം ചെലവഴിച്ച് ജില്ല സംസ്ഥാനത്ത് രണ്ടാമതാണ്. അഞ്ച് ബ്ലോക്കുകള്‍ 90 ശതമാനത്തിന് മുകളില്‍ ചെലവ് ശതമാനം രേഖപ്പെടുത്തി. ആദ്യമായാണ് ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ചെലവ് ശതമാനം ഇത്രയും ഉയരുന്നത്. ജില്ലയിലെ ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകള്‍ സംസ്ഥാന ശരാശരിയെക്കാളും ഉയര്‍ന്ന ചെലവ് ജനറല്‍ ഫണ്ടിെൻറ 97.30 ശതമാനം രേഖപ്പെടുത്തി. പദ്ധതി ചെലവ് ഉയര്‍ന്നതിനോടൊപ്പം പദ്ധതിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയര്‍ത്താനും ജില്ലതലത്തില്‍ നിരന്തരമായ ശ്രമം നടത്തിയിട്ടുണ്ട്. നൂതനമായ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ബ്ലോക്കുകള്‍ക്ക് പ്രത്യേകനിർദേശം നല്‍കിയിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധ ഈ സാമ്പത്തിക വര്‍ഷം നല്‍കിയിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നേടിയതിനാല്‍ വരുന്ന സാമ്പത്തിക വര്‍ഷം നൂറുശതമാനം പദ്ധതി പണം ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എ.ഡി.സി അറിയിച്ചു. നാഗമ്പടം റെയിൽവേ മേൽപാലം നിർമാണം ഇഴയുന്നു; അപകടക്കെണിയൊരുക്കി പാത കോട്ടയം: നാഗമ്പടം റെയിൽവേ മേൽപാലം നിർമാണം ഇഴയുന്നു. അപകടക്കെണിയൊരുക്കി പാത. വിഷുക്കൈനീട്ടമായി തുറക്കുമെന്ന പ്രതീക്ഷ നൽകി പാലം പണിയിൽ ജനങ്ങൾക്ക് ദുരിതം ഇരട്ടിയായി. വേനൽമഴയിലെ വെള്ളക്കെട്ടിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിർമാണം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണി ഇഴഞ്ഞുനീങ്ങുകയാണ്. 2017 ഡിസംബറിൽ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു റെയില്‍വേയുടെ ഉറപ്പ്. എന്നാൽ, ജി.എസ്.ടി, മഴ എന്നിവയുടെ പേരില്‍ പഴി പറഞ്ഞ് നിര്‍മാണം നീണ്ടു. ഒടുവിൽ മാർച്ചിൽ തുറക്കുമെന്ന് പറഞ്ഞ് തലയൂരി. ഏറ്റവും ഒടുവിൽ കോട്ടയത്തിെൻറ വിഷുക്കൈനീട്ടമായി മാറുമെന്നാക്കി മാറ്റി. കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശനവേളയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ കുൽശ്രേഷ്ഠ പാലം ഉദ്ഘാടനം സംബന്ധിച്ച് തീരുമാനം അറിയിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സ്റ്റേഷനിലെ അടിസ്ഥാനസൗകര്യം നോക്കിക്കണ്ടശേഷം ഉദ്യോഗസ്ഥരുമായി സംസാരിച്ച് 20 മിനിറ്റുശേഷം മടങ്ങിയെങ്കിലും നിർമാണം നടക്കുന്ന റെയിൽവേ മേൽപാലം ഭാഗേത്തക്ക് തിരിഞ്ഞുനോക്കിയില്ല. കോട്ടയത്ത് സമയം വൈകിയെത്തിയതിനാൽ പാലം സന്ദര്‍ശിക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. പാലം പൂര്‍ത്തിയാകാന്‍ വൈകുന്നതോടെ വെട്ടിലായിരിക്കുന്നത് ഇതുവഴി കടന്നു പോകുന്ന യാത്രക്കാരാണ്. സ്ഥിരമായുണ്ടാകുന്ന അപകടങ്ങളും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. പാലം നിര്‍മാണം ആരംഭിച്ചത് മുതൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. നിര്‍മാണത്തെത്തുടര്‍ന്നുണ്ടായ കുരുക്കിൽപെട്ടുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഇതു കൂടാതെ നിരവധിപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രവൃത്തിദിനങ്ങളിൽ ഇടുങ്ങിയ പഴയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. കെ.എസ്.ടി.പി അധികൃതർ പാലം പണി തീരുമെന്ന പ്രതീക്ഷയിൽ മാസങ്ങളോളം നാഗമ്പടത്തെ 'പണി' ഒഴിവാക്കിയിരുന്നു. തുറക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ രണ്ടുദിവസം പഴയപാലത്തിലൂടെ ഗതാഗതം നിരോധിച്ച് അടുത്തിടെയാണ് കെ.എസ്.ടി.പി നവീകരണം പൂർത്തിയാക്കിയത്. അപ്രോച്ച് റോഡിെൻറ പണിയാണ് നടക്കുന്നത്. പഴയ പാലത്തിനും പുതിയ അപ്രോച്ച് റോഡിനുമിടയിലുള്ള താഴ്ന്നഭാഗം മഴയിൽ വെള്ളക്കെട്ടും വെയിലത്ത് പൊടിയും വിതറിയാണ് യാത്രക്കാർക്ക് കെണിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.