നെടുങ്കണ്ടം: കുടിയേറ്റ കർഷകരുടെ വിളവെടുപ്പുകാലം ഹൈറേഞ്ചിെൻറ സീസൺ ആയിരുന്നു. എല്ലാം പൊയ്പോയെന്ന് മാത്രമല്ല, ഇനിയൊരു സീസൺപോലും പ്രതീക്ഷിക്കാനില്ല. ഹൈറേഞ്ചിൽ പ്രധാന കാർഷികോൽപന്നങ്ങളായ കുരുമുളക്, കാപ്പി, ഇഞ്ചി, കപ്പ എന്നിവയുടെ വിളവെടുപ്പുകാലമായ ഡിസംബർ മുതൽ മാർച്ചുവരെയാണ് സീസൺ എന്ന് അറിയപ്പെട്ടത്. ഇക്കാലത്ത് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കച്ചവടക്കാർ ഹൈറേഞ്ചിലെത്തുമായിരുന്നു. ഇപ്പോൾ കച്ചവടക്കാർ വരുന്നില്ലെന്നുമാത്രമല്ല ഹൈറേഞ്ചിലെ സ്ഥിരം വ്യാപാരികൾക്കുപോലും കച്ചവടമില്ലാതെ മാന്ദ്യം അനുഭവപ്പെടുകയാണ്. മുമ്പ് കുരുമുളക് വിളവെടുപ്പ് വലിയ ഉത്സവ പ്രതീതിയോടെയായിരുന്നു. എന്നാൽ, ഇക്കുറിയടക്കം നാളുകളായി ആരവങ്ങളൊന്നുമില്ലാതെയാണ് കുരുമുളക് സീസൺ കടന്നുപോകുന്നത്. കുരുമുളക് വിളവെടുപ്പിെൻറ വരവറിയിച്ച് മലയോരങ്ങളിലേക്ക് ആദ്യം മലകയറിയിരുന്നത് മുള ഏണികളായിരുന്നു. നാട്ടിൻപുറങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്ക് വരുന്ന ഓരോ ബസിെൻറയും മുകളിൽ മുളയേണികൾ കെട്ടിെവച്ചിരുന്നത് കാണാമായിരുന്നു. ഈ ഏണികൾ ചാരിെവച്ചായിരുന്നു താങ്ങുമരങ്ങളിലെ കൊടികളിൽനിന്ന് മുളക് പറിച്ചിരുന്നത്. സീസൺ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് പനമ്പ് കച്ചവടക്കാരും സ്ഥാനം പിടിക്കുമായിരുന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിൽ തേടിയും ആളുകൾ ഹൈറേഞ്ചിലെത്തിയിരുന്നു. കുരുമുളക് പൂർണമായി പറിച്ചെടുക്കുന്ന ദിവസം കർഷകഭവനങ്ങൾ ആഹ്ലാദത്തിമിർപ്പിലാകും. സീസൺ സമയത്ത് വിളവെടുപ്പ് നടത്തി ഉൽപന്നങ്ങൾ വിറ്റ് കടബാധ്യത തീർക്കുകയും പെൺകുട്ടികളെ വിവാഹം ചെയ്തയക്കുകയും മറ്റും ചെയ്തിരുന്നു. ഒരുകാലത്ത് കാർഷികോൽപന്നങ്ങൾ വിൽപനക്കായി മാർക്കറ്റിൽ എത്തിച്ചിരുന്നത് ജീപ്പിലും ചുമന്നും മറ്റുമായിരുന്നു. ഇപ്പോൾ തലച്ചുമടായി കൊണ്ടുപോകാൻ പോലും കുരുമുളക് ഇല്ലാതായി. കർഷകർക്ക് ഏറ്റവുമധികം സാമ്പത്തികനേട്ടം നൽകിയിരുന്ന കുരുമുളക് കൃഷി നാലിലൊന്നായി. വിവിധ രോഗങ്ങളും വിലയിടിവും മൂലം പല കർഷകരും കുരുമുളക് കൃഷി പാടെ ഉപേക്ഷിച്ചു. ഒരുകാലത്ത് ഏറെ വ്യാപകമായിരുന്ന ഇഞ്ചികൃഷിയും ഇപ്പോൾ നാമമാത്രം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കപ്പ കൃഷി ഉണ്ടെങ്കിലും കർഷകർക്ക് മതിയായ വില ലഭിക്കുന്നില്ല. വാട്ടുകപ്പക്കും വില ഇല്ലാതായി. കൃഷിക്കാർ ബാങ്കുകളിൽനിന്നും മറ്റും വായ്പ എടുത്തതിെൻറ പലിശപോലും അടച്ചുതീർക്കാനാകാതെ വിഷമിക്കുന്നു. പാൽ കർഷകരും കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. ഇടക്കാലത്ത് പല കർഷകരും കാലിവളർത്തലിലേക്കും ഏലം കൃഷിയിലേക്കും മറ്റും ചുവടുമാറി പരീക്ഷിച്ചെങ്കിലും കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും ഉൽപാദനക്കുറവും കടുത്ത വേനലും കാലവർഷക്കെടുതിയും മൂലം കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. ബാങ്ക് ബാധ്യതകൾ തീർക്കാൻപോലും കഴിയാതെയാണ് ഇക്കുറിയും സീസൺ വിട പറയാനൊരുങ്ങുന്നത്. നാരായണപുരം വെള്ളച്ചാട്ടം; വികസന പദ്ധതിക്ക് ഒരുകോടി രാജാക്കാട്: ഹൈറേഞ്ചിെൻറ ടൂറിസം വികസനത്തിന് പുത്തനുണര്‍വേകി ശ്രീനാരായണപുരത്ത് ഒരുകോടി രൂപയുടെ വികസന പദ്ധതി. ആധുനിക ശൗചാലയങ്ങളും വെള്ളച്ചാട്ടം അടുത്തുനിന്ന് കാണാൻ മോൽപാലവും അടക്കം ഒരുക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. നിര്‍മാണ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറും. മുതിരപ്പുഴയാറില്‍ സ്ഥിതിചെയ്യുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളെ കൂട്ടിയിണക്കി നടപ്പാക്കിയിരിക്കുന്ന ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ് ടൂറിസം പദ്ധതി ഇപ്പോൾ സന്ദര്‍ശകര്‍ ഏറ്റവും കൂടുതലെത്തുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. തുച്ഛമായ തുകമാത്രം പ്രവേശന ഫീസായി ഈടാക്കി സന്ദര്‍ശനം അനുവദിക്കുന്ന ശ്രീനാരായണപുരത്ത് കഴിഞ്ഞ സീസണില്‍ മാത്രം എത്തിയത് ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളാണ്. ഇത്തരത്തില്‍ സഞ്ചാരികളുടെ കടന്നുവരവ് വർധിക്കുേമ്പാഴും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ വലിയ പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ ഡി.ടി.പി.സി സന്ദര്‍ശകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യവും സുരക്ഷ സംവിധാനവും ഒരുക്കാൻ ഒരുകോടിയോളം രൂപ അനുവദിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ശൗചാലയം, വെള്ളച്ചാട്ടം അടുത്തുനിന്ന് കാണാൻ വെള്ളത്തിന് മുകളിലൂടെ മേല്‍പാലം, കൂടാതെ സഞ്ചാരികള്‍ക്ക് പുഴയില്‍ കുളിക്കാൻ സൗകര്യം, പവിലിയന്‍ തുടങ്ങിയ സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. നിലവില്‍ മറ്റ് മേഖലയില്‍ കടുത്ത വരള്‍ച്ചയില്‍ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ വെള്ളച്ചാട്ടം എല്ലാം തന്നെ അപ്രത്യക്ഷമായ അവസ്ഥയാണ്. എന്നാല്‍, നിലവില്‍ വൈദ്യുതി ഉൽപാദനത്തിെൻറ ഭാഗമായി മാട്ടുപ്പെട്ടി അണക്കെട്ട് തുറന്ന് വിട്ടിരിക്കുന്നതിനാല്‍ മുതിരപ്പുഴ ജലസമൃദ്ധമായി വെള്ളച്ചാട്ടങ്ങളും സജീവമാണ്. അതുകൊണ്ടുതന്നെ അവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.