മൂന്നാര്‍: വട്ടവടയിലെ ബട്ടര്‍ ബീന്‍സ് എടുക്കാന്‍ ആളില്ല. ഇതോടെ വിളവെടുക്കാന്‍ കഴിയാതെ കൃഷിയിടത്തില്‍ കിടന്ന് നശിക്കുന്നു. തമിഴ്‌നാട്ടില്‍ 125 രൂപവരെ വിലയുള്ളപ്പോഴാണിത്. ബട്ടര്‍ ബീന്‍സെടുക്കാന്‍ ഇവിടെ കച്ചവടക്കാരില്ലാത്തതാണ് പ്രശ്നം. ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ വട്ടവടയിലെ കാര്‍ഷിക മേഖല കടബാധ്യതയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ നല്ല വില ലഭിച്ചിരുന്ന ബട്ടര്‍ ബീൻസിനും ആവശ്യക്കാര്‍ ഇല്ലാതായത് പ്രതിസന്ധി കൂടുതലാക്കി. ഹോര്‍ട്ടി കോര്‍പ് പച്ചക്കറി സംഭരണം നിലച്ചതോടെ ആകെയുണ്ടായിരുന്ന പ്രതീക്ഷ ബട്ടര്‍ ബീൻസിലായിരുന്നു. തമിഴ്‌നാട്ടില്‍ നല്ല വില ലഭിക്കുമെന്നതിനാല്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാമെന്നു കരുതിയ കര്‍ഷകര്‍ക്ക് ഇവ സംഭരിക്കാൻ തമിഴ്‌നാട്ടില്‍നിന്ന് ഇടനിലക്കാര്‍ എത്താത്തത് തിരിച്ചടിയായി. മറ്റു പച്ചക്കറി ഓണത്തിന് ഹോര്‍ട്ടി കോര്‍പ്പിന് നല്‍കിയതിനാല്‍ കേരള വിപണിയില്‍ വില്‍പന നടക്കാത്ത ബട്ടര്‍ ബീന്‍സ് സംഭരിക്കുന്നത് മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.