കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമീഷെൻറ ഇടപെടലിൽ കിളിരൂർ പുതുപ്പറമ്പിൽ വീട്ടിൽ കെ.എസ്. അഷ്റഫിന് വീടൊരുങ്ങുന്നു. കോട്ടയം കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ സർക്കാറിെൻറ ലൈഫ് അപ്പീൽ പദ്ധതിയിൽപെടുത്തി അഷ്‌റഫിന് വീടുനല്‍കുമെന്ന് തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് സ്വപ്നം പൂവണിയുന്നത്. ചെങ്ങളം വില്ലേജിൽ സ്വന്തമായി ഭൂമിയുള്ള അഷ്റഫിന് വാസയോഗ്യമായ വീട് അനുവദിക്കണമെന്ന ആവശ്യവുമായി ഫെബ്രുവരിയിലാണ് ന്യൂനപക്ഷ കമീഷനെ സമീപിച്ചത്. താമസിക്കുന്ന വീടിന് വാടകകൊടുക്കാൻ നിർവാഹമില്ലാതെ വലയുന്ന തെൻറ കുടുംബത്തിെൻറ ദയനീയത മനസ്സിലാക്കിയ കമീഷൻ അന്വേഷണത്തിന് ജില്ല പഞ്ചായത്തിനും തിരുവാർപ്പ് പഞ്ചായത്തിനും നിർദേശം നൽകുകയായിരുന്നു. അഷ്റഫിെൻറ പരാതി ന്യായമാണെന്നും ചെങ്ങളം വില്ലേജിൽ മൂന്ന് സെൻറ് സ്ഥലം സ്വന്തമായുണ്ടെന്നും കെണ്ടത്തി. തുടർന്ന് കമീഷൻ വീടുവെക്കാൻ സഹായം നൽകാൻ നടപടി ആവശ്യപ്പെട്ടു. ഭൂമിയുള്ള ഭവനരഹിതരുടെ ലൈഫ് അപ്പീൽ അർഹതലിസ്റ്റിൽ പരാതിക്കാരനെ ഉൾപ്പെടുത്തിയതായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖാമൂലം കമീഷനെ അറിയിക്കുകയായിരുന്നു. സ്കോളർഷിപ് ലഭിക്കുന്നില്ലെന്ന ബി.ടെക് വിദ്യാർഥി മിഥുൻ ജോസിെൻറ പരാതിയും തീർപ്പാക്കി.1238 പേരുള്‍പ്പെടുന്ന സ്‌കോളര്‍ഷിപ് അര്‍ഹത പട്ടികയില്‍ മിഥുെൻറ പേർ ഉള്‍പ്പെട്ടതായും കേന്ദ്രസർക്കാർ ഫണ്ട് ലഭിക്കാത്തതിനാലാണ് വൈകുന്നതെന്നും സിറ്റിങ്ങിൽ കമീഷൻ അംഗം അഡ്വ. ബിന്ദു എം. തോമസ് അറിയിച്ചു. ഫണ്ട് ലഭിക്കുന്നമുറക്ക് സ്‌കോളര്‍ഷിപ് ലഭിക്കുമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച മറുപടിയെന്നും അവർ പറഞ്ഞു. 20 പരാതി പരിഗണിച്ചതിൽ രണ്ടെണ്ണം തീർപ്പാക്കി. പലതിലും ഹരജിക്കാരും എതിര്‍ കക്ഷികളും ഹാജരായില്ല. അടുത്ത സിറ്റിങ് നവംബര്‍ 13ന് കോട്ടയത്തും നവംബര്‍ 24ന് ഇടുക്കിയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.