നൽകിയത്​ സംരക്ഷിത വനഭൂമിക്ക്​, കോന്നിയിലെ 1843 പട്ടയം റദ്ദാക്കി

കോന്നി: സംരക്ഷിത വനഭൂമിക്ക് പട്ടയം നൽകിയത് കോന്നി തഹസിൽദാർ റദ്ദാക്കി. കഴിഞ്ഞസർക്കാറി​െൻറ അവസാനനാളുകളിൽ വിതരണം ചെയ്ത 40എണ്ണമടക്കം കോന്നി താലൂക്കിലെ ആറ് വില്ലേജുകളിൽനിന്നുള്ള 1843 പട്ടയമാണ് റദ്ദാക്കിയത്. സ്ഥലം എം.എൽ.എ കൂടിയായ അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെയാണ് പട്ടയം നൽകൽ. സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിലെ ഭക്ഷ്യോൽപാദന മേഖലയിലെ 4126 കൈവശക്കാർക്ക് പട്ടയം നൽകാനാണ് 2016 ഫെബ്രുവരി 27ന് സർക്കാർ ഉത്തരവിറങ്ങിയത്. തൊട്ടടുത്ത ദിവസം ചിറ്റാറിൽ നടന്ന മേളയിൽ 40 പേർക്ക് പട്ടയം നൽകി. ആകെ 4835 ഏക്കർ സ്ഥലത്തിന് പട്ടയം നൽകാനായിരുന്നു നിർദേശം. പട്ടയം നൽകാൻ നിർദേശിക്കപ്പെട്ട രേഖകളിൽ സംരക്ഷിത വനമാണ്. സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ വില്ലേജുകളിൽപെട്ടവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസിൽദാർ വനം വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇത് വനഭൂമിയാണന്നും കേന്ദ്രസർക്കാറി​െൻറ അനുമതിയില്ലാതെ പതിച്ചുനൽകാൻ കഴിയിെല്ലന്നും കാണിച്ച് 2015 ഡിസംബർ രണ്ടിന് റാന്നി ഡി.എഫ്.ഒ. കോന്നി തഹസിൽദാർക്ക് മറുപടിനൽകി. എന്നാൽ, പട്ടയ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോയി. സർക്കാർ മാറിയതോടെ അന്വേഷണം ആരംഭിച്ചു. പട്ടയം നൽകിയ ഭൂമി വനഭൂമിയാണന്ന നിലപാടിൽ വനം വകുപ്പ് ഉറപ്പിച്ചുനിന്നു. തുടന്നാണ് ഇപ്പോഴത്തെ നടപടി. രേഖകളിൽ വനഭൂമിയായതിനാൽ, പട്ടയം നൽകണമെങ്കിൽ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിൻറ അനുമതിവേണം. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയിൽ പ്രവേശിച്ചവർക്ക് പട്ടയം നൽകാൻ അനുമതി ലഭിച്ച ഭൂമിയുടെ പട്ടികയിലും ഇൗ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.