atttnn tcr, ktm (idukki) റിൻറുവി​െൻറ ഉൗർജം ചക്​ദേ ഇന്ത്യ താരം

atttnn tcr, ktm (idukki) ചെന്നൈ: ചെന്നൈയിൽ നടന്ന ദേശീയ ഓപൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിത ട്രിപ്ൾ ജംപിൽ െറയിൽവേയുടെ മലയാളി താരം റിൻറു മാത്യു കഴുത്തിലണിഞ്ഞ വെള്ളി മെഡലിന് ഉൗർജം പകർന്നത് 'ചക്ദേ ഇന്ത്യ' താരം നിഷ നായർ. ട്രാക്കിൽ റിൻറുവിനു ആത്മവിശ്വാസം പകരുന്ന പരിശീലന സഹായിയാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ നിഷ. വനിത ഹോക്കിയുടെ കഥ പറഞ്ഞ് ഷാരൂഖ് ഖാൻ മുഖ്യവേഷത്തിലെത്തിയ ചക്ദേ ഇന്ത്യയെന്ന സിനിമയിൽ നിഷ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മുംബൈയിൽ ജനിച്ചു വളർന്ന നിഷ ഝാർഖണ്ഡിൽ നിന്നുള്ള ഹോക്കി താരം സുർമുണി കർകേതയുടെ വേഷത്തിലാണു അഭ്രപാളിയിൽ പകർന്നാടിയത്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ റണ്ണറപ്പായ മഹാരാഷ്ട്രയുടെ ഹോക്കി, ഫുട്ബാൾ ടീമുകളിൽ അംഗമായിരുന്നു. ഹോക്കി ടീമിൽ അംഗമായിരിക്കെയാണു ചക്ദേ ഇന്ത്യയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. െറയിൽവേ താരമായ റിൻറു ഇടുക്കി തോപ്രാംകുടി ഏത്തക്കാട്ട് വീട്ടിൽ ബാബു- കുട്ടിയമ്മ ദമ്പതികളുടെ മകളാണ്. പശ്ചിമ റെയിൽവേയിൽ ജോലിനോക്കുന്ന റിൻറു ജീവിതത്തിലെ സുന്ദരമായ നിമിഷത്തിൽ മുംബൈയിൽ നിഷയുമായി പരിചയപ്പെട്ടതോെടയാണ് ജീവിതത്തിൽ ഉൗർജം പങ്കിടുന്ന േറാളിലേക്ക് ഇരുവരും എത്തുന്നത്. സ്വന്തമായി കോച്ചില്ലാത്ത റിൻറുവിനെ, നിഷയുടെ ഭർത്താവ് പി.വി. വിനോയ്യാണ് പരിശീലിപ്പിക്കുന്നത്. മാനസിക പരിശീലനം നിഷയും. െറയിൽവേസിനും മഹാരാഷ്ട്രക്കുമായി സന്തോഷ് ട്രോഫി കളിച്ച തൃശൂർ പൂങ്കുന്നം സ്വദേശി വിനോയ് പശ്ചിമ െറയിൽവേയുടെ ഫുട്ബാൾ പരിശീലകനാണ്. സ്കൂൾ കാലത്ത് ട്രിപ്ൾ ജംപിൽ മത്സരിച്ചിരുന്ന റിൻറു പിന്നീട് 100 മീ, ലോങ്ജംപ് ഇനങ്ങളിലേക്കു മാറി. എന്നാൽ, ഇൻറർ െറയിൽവേ മീറ്റിൽ 100 മീറ്ററിൽ മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ടപ്പോൾ വീണ്ടും ട്രിപ്ൾ ജംപിലേക്കു തിരിയാൻ ഉപദേശിച്ചത് വിനോയി -നിഷ ദമ്പതികളാണ്. ജംപിങ് പിറ്റിലേക്കു തിരിച്ചെത്തി മാസങ്ങൾക്കകം ദേശീയ ചാമ്പ്യൻഷിപ്പിൽ ലഭിച്ച വെള്ളി മെഡലി​െൻറ യഥാർഥ അവകാശികൾ സ്നേഹസമ്പന്നരായ ഇൗ മലയാളികളാണെന്ന് റിൻറു പറയുന്നു. റിൻറുവി​െൻറ വിജയം നൽകിയ ആത്മ വിശ്വാസത്തിൽ അത്‌ലറ്റിക്സ് പരിശീലനത്തിലേക്കു തിരിയാനാണു നിഷയുടെ തീരുമാനം. ഇതിനായി പട്യാലയിലെ ദേശീയ അത്‌ലറ്റിക്സ് അക്കാദമിയിൽ പരിശീലന കോഴ്സ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. --------------- ചിത്രം എഫ്.ടി.പിയിൽ dp1 rintu, nisha വനിത വിഭാഗം ട്രിപ്ൾ ജംപിൽ വെള്ളിനേടിയ റിൻറു മാത്യുവും സുഹൃത്ത് നിഷ നായരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.