പാലാ: യമനിലെ ഭീകരരുടെ പിടിയിൽനിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിക്കാൻ നാടൊരുങ്ങി. ഒക്ടോബർ ഒന്നിന് ജന്മനാടായ രാമപുരത്ത് ഉചിത വരവേൽപ് നൽകും. പാലാ ബിഷപ്സ് ഹൗസിൽ എത്തുന്ന ഫാ. ടോമിനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാമപുരത്ത് എത്തിക്കും. വൈകീട്ട് അഞ്ചിന് സ്വീകരണം നൽകും. തുടർന്ന് 5.30ന് ഫാ. ടോമിെൻറ മുഖ്യകാർമി കത്വത്തിൽ കൃതജ്ഞതബലി നടക്കും. തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന കൃതജ്ഞത സമ്മേളനത്തിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് മുരിക്കൻ, കടനാട് പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി, ജോൺ കച്ചിറമറ്റം, വികാരി ഫാ. ഡോ. ജോർജ് ഞാറക്കുന്നേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി അഡ്വ. വിൻസെൻറ് കുരിശുംമൂട്ടിൽ എന്നിവർ സംസാരിക്കും. രാമപുരത്ത് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഫാ. ടോം ഉഴുന്നാലിലിെൻറ മോചനശ്രമങ്ങൾക്കായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിരുന്നു. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ രാജ്ഭവനിൽ ഗവർണറെ കണ്ട് നിവേദനവും നൽകിയിരുന്നു. ഫാ. ടോം ഉഴുന്നാലിലിനെ ബംഗളൂരു എയർപോർട്ടിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സ്വീകരിക്കും. പടം- KTG58 Tom ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിക്കാനായി രാമപുരത്ത് സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.