മലങ്കര ഡാമി​െൻറ ഷട്ടർ തുറന്നു

മുട്ടം(ഇടുക്കി): ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് മലങ്കര ഡാമി​െൻറ ഒരു ഷട്ടർ തുറന്നു. ആറെണ്ണം ഉള്ളതിൽ ഒന്നാം നമ്പർ ഷട്ടറാണ് 50 സ​െൻറിമീറ്റർ ഉയർത്തിയത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം വർധിപ്പിച്ചതിനെത്തുടർന്ന് ജലനിരപ്പ് ഉയർന്നതാണ് മലങ്കര ഡാമി​െൻറ ഷട്ടർ തുറക്കാൻ കാരണം. മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനശേഷമുള്ള വെള്ളം മലങ്കര അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 41.25 മീറ്ററിൽ എത്തിയതിനെത്തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഷട്ടർ ഉയർത്തിയത്. ജില്ലയിൽ ശക്തമായ മഴയും തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.