ചരിത്രനേട്ടത്തിലേക്ക്​ മെഡിക്കൽ കോളജ്​; നാലാമത്​ ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയ വിജയം

കോട്ടയം: ഇന്ത്യയിൽ ഗവ. മെഡിക്കൽ കോളജുകളിൽ നാലാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളജ് ചരിത്രനേട്ടത്തിലേക്ക്. വ്യാഴാഴ്ച നടന്ന നാലാമത്തെ ഹൃദയമാറ്റശസ്ത്രക്രിയയും വിജയത്തിലേക്ക്. എറണാകുളം, ഉദയംപേരൂർ ശ്രീലക്ഷ്മിയിൽ സുബ്രഹ്മണ്യം ഭട്ടാണ് (51) ഹൃദയം മാറ്റിവെക്കലിന് വിധേയനായത്. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ഹരിയാന സ്വദേശിയും കൊച്ചി നേവൽ ഒാഫിസറുമായ അതുൽ കുമാറി​െൻറ (24) ഹൃദയമാണ് സുബ്രഹ്മണ്യന് വെച്ചുപിടിപ്പിച്ചത്. 2015 സെപ്റ്റംബർ15നാണ് കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പത്തനംതിട്ട സ്വദേശി പൊടിമോനാണ് (50) ഹൃദയം മാറ്റിവെച്ചത്. 2016 ഏപ്രിൽ 26ന് എറണാകുളം എടവനക്കാട് സ്വദേശി ബഷീർ (50). 2016 ജൂൺ 22ന് വയനാട് സ്വദേശി ബാലൻ എന്നിവരുടെയും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. സ്കൂൾ കുട്ടികളെ ത​െൻറ സ്വന്തം വാഹനത്തിൽ കയറ്റിയിറക്കുന്ന ജോലിയായിരുന്നു ഭട്ടിന്. 2013 മുതൽ ഹൃദയസംബന്ധമായ അസുഖം പിടിപെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടിയെങ്കിലും ഹൃദയം മാറ്റിവെക്കാതെ കഴിയില്ലെന്നായിരുന്നു ഡോക് ടറുടെ നിർദേശം. ആവശ്യമായ പണമില്ലാത്തതും തടസ്സമായി. ഇതോടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സതേടിയെത്തത്. എട്ടുമാസം മുമ്പ് മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയ മേധാവി ഡോ. ടി.കെ. ജയകുമാറിനെ കണ്ടപ്പോഴാണ് ചികിത്സക്ക് ആവശ്യമായ സഹായം ഉറപ്പുനൽകിയത്. സർക്കാറി​െൻറ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. മൂന്നുമാസം മുമ്പ് ഒ പോസിറ്റിവ് ഗ്രൂപ്പിൽെപട്ട ഹൃദയത്തിനുവേണ്ടി രജിസ്റ്റർ ചെയ്താണ് കാത്തിരിപ്പ് നടത്തിയത്. ഇതിനിടെയാണ് നാലുദിവസം മുമ്പ് കാറപകടത്തിൽെപട്ട് മസ്തിഷ്കമരണം സംഭവിച്ച അതുൽ കുമാറി​െൻറ (24) ഹൃദയവും മറ്റ് അവയവങ്ങളും ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്. തുടർന്നുള്ള ഇടപെടലിലൂടെ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടേഴ്സ് സംഘം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ ഹൃദയം എടുത്ത് പൊലീസി​െൻറ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് ഭട്ടി​െൻറ ശരീരത്തിൽ െവച്ചുപിടിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.