ഇടുക്കിയിലേക്ക്​ സ്വാഗതം; ഡി.ടി.പി.സി സൗകര്യമൊരുക്കും

തൊടുപുഴ: വിനോദസഞ്ചാരികളുടെ സുഗമസഞ്ചാരത്തിനും കുരുക്കാകാത്ത ഡ്രൈവിങ്ങിനും സൗകര്യമൊരുക്കി ഇടുക്കിയിലെ ടൂറിസ്റ്റ് സേങ്കതങ്ങളിലേക്ക് സ്വാഗതം െചയ്യാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ തയാറെടുക്കുന്നു. മാട്ടുപ്പെട്ടി, മൂന്നാർ, രാജമല എന്നിവിടങ്ങളിൽ വിപുല സൗകര്യം ഏർപ്പെടുത്താനാണ് നിർദേശം. കലക്ടറേറ്റിൽ ചേർന്ന ഇടുക്കി ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ വാഹനഗതാഗതമടക്കം സൗകര്യങ്ങളൊരുക്കാൻ മന്ത്രി എം.എം. മണി ഡി.ടി.പി.സിയോട് ആവശ്യപ്പെടുകയായിരുന്നു. ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചക്ക് അമിനിറ്റി സ​െൻററുകളും പാർക്കിങ് സൗകര്യവും മികച്ച നിലവാരത്തിൽ ഒരുക്കേണ്ടതും നിലവിലുള്ളവ പരിപാലിക്കേണ്ടതും അത്യാവശ്യമാണെന്നും നിർദേശം ഉയർന്നു. നിലവിൽ നടക്കുന്ന പദ്ധതികളുടെ നിർമാണപുരോഗതിയും പുതുതായി തയാറാക്കുന്നവയും സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാവുന്നവയും അവലോകനം ചെയ്തു. തുടർന്നാണ് അടിയന്തര നടപടിയെടുക്കാൻ തീരുമാനമായത്. നവംബറിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമണ്ണിൽ സംഘടിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണ്. നാലുദിവസം നീളുന്ന െസെറ്റ്സീയിങ് പാക്കേജ് ടൂർ ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിക്കും. മുണ്ടക്കയം, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് ഇടുക്കിയുടെ വിവിധ ഭാഗങ്ങൾ കണ്ടുമടങ്ങാവുന്ന രീതിയിലാണ് ടൂർ പാക്കേജ്. താമസസൗകര്യം ഡി.ടി.പി.സി നൽകും. ഇടുക്കി ഹിൽവ്യൂ പാർക്ക് പ്രവർത്തനസമയം വർധിപ്പിച്ച് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. മാട്ടുപ്പെട്ടിയിൽ കൂടുതൽ സമയം ബോട്ടുകൾ ഓടിക്കും. മലങ്കര ടൂറിസം പദ്ധതിയുടെ പൂർത്തിയായിവരുന്ന റിസപ്ഷൻ കൗണ്ടർ ഡി.ടി.പി.സിക്ക് കൈമാറാൻ നടപടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.