കോട്ടയം: പതിറ്റാണ്ടുകൾക്കു മുമ്പ് ആധാരവും പോക്കുവരവും നടത്തി കരമടച്ച് കൃഷിചെയ്യുന്ന ഭൂമിയുടെ നികുതി അടക്കുന്നത് നിഷേധിക്കുന്നതും പോക്കുവരവ് നടത്താൻ വിസമ്മതിക്കുന്നതിനുമെതിരെ നിയമനടപടികളും കര്‍ഷക പ്രക്ഷോഭവും ആരംഭിക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. കാര്‍ഷികോൽപന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ ഭൂനികുതി സ്വീകരിക്കാതെ സര്‍ക്കാര്‍ കര്‍ഷകരെ വലക്കുന്നത് ക്രൂരതയാണ്. കര്‍ഷകര്‍ക്ക് കൃഷിഭൂമിപോലും നഷ്ടപ്പെടുന്ന ഭീതിയാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്നത്. കരമടക്കാന്‍ സാധിക്കാത്തതുകൊണ്ട് ബാങ്കിൽ പണയം വെക്കാനോ വിൽക്കാനോ തുടര്‍കൃഷിക്ക് പണം സമാഹരിക്കാനോ സാധിക്കുന്നില്ല. കര്‍ഷകരുടെ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനം വകുപ്പ് ശ്രമങ്ങളെയും സർേവ നടപടികളെയും എതിര്‍ക്കും. കേരളത്തില്‍ 9107 ചതുരശ്ര സ്‌ക്വയര്‍ കിലോമീറ്റര്‍ സംരക്ഷിത വനഭൂമിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖകളിലുണ്ട്. എന്നാല്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും വിദേശ പരിസ്ഥിതി എജന്‍സികളില്‍നിന്നും സ്വീകരിച്ച സാമ്പത്തികസഹായം വഴി വനവിസ്തീര്‍ണം കൂടിയെന്ന് സ്ഥാപിക്കാന്‍ കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. രേഖയില്ലാതെ വന്‍കിട തോട്ടങ്ങള്‍ കൈവശം െവച്ചിരിക്കുന്ന വിദേശ കമ്പനികളുടെ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സാധിക്കാത്തവര്‍ ചെറുകിട കര്ഷകെൻറമേല് കുതിരകയറാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.