ചീറിപ്പാഞ്ഞ്​ ബസുകൾ; നെഞ്ചിടിച്ച്​ യാത്രക്കാർ

തൊടുപുഴ: മേഖലയിലെ ബസുകളുടെ മത്സരയോട്ടം ഭീതിവിതക്കുന്നു. ചെറുവാഹനങ്ങള്‍ ഉൾപ്പെടെ വലിയ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമാണ് ഇത് ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. സര്‍വിസ് തുടങ്ങേണ്ട സ്ഥലത്തുനിന്ന് കൃത്യസമയത്ത് ബസ് എടുക്കാറുണ്ട്. എന്നാല്‍, സാവധാനം ആരംഭിക്കുന്ന ഓട്ടം പിന്നീട് അമിതവേഗത്തിലാക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ പലപ്പോഴും ബസ് ജീവനക്കാര്‍ തമ്മില്‍ വാക്തര്‍ക്കവും സംഘട്ടനങ്ങളും നിത്യസംഭവമാണ്. ചൊവ്വാഴ്ച അമിതവേഗത്തില്‍ സഞ്ചരിച്ച സ്വകാര്യ ബസ് റോഡില്‍ വട്ടം തിരിഞ്ഞെങ്കിലും തിട്ടയിലിടിച്ച്‌ നിന്നതിനാൽ വലിയ അപകടം ഒഴിവായി. തൊടുപുഴയില്‍നിന്ന് മൂവാറ്റുപുഴക്ക്‌ പോയ ബസാണ്‌ വാഴക്കുളം കാര്‍മല്‍ സ്‌കൂളിന്‌ മുന്‍വശത്ത്‌ അപകടത്തില്‍പെട്ടത്‌. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ അപകടം. നിരവധി യാത്രക്കാര്‍ മൂവാറ്റുപുഴ, കോലഞ്ചേരി ആശുപത്രികളില്‍ ചികിത്സതേടി‌. ബസ് അമിതവേഗത്തിലായിരുെന്നന്ന്‌ യാത്രക്കാര്‍ പറഞ്ഞു. വളവ്‌ വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ടതാണ്‌ അപകടകാരണം. തൊടുപുഴ--മൂവാറ്റുപുഴ റോഡിലെ സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കുന്നതില്‍ തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ പൊലീസ്‌ ഗുരുതര വീഴ്‌ച വരുത്തുകയാണെന്ന്‌ ബസ്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു. രാത്രി ഏഴുകഴിഞ്ഞാൽ ബസുകൾ നിയന്ത്രണമില്ലാതെയാണ് പായുന്നത്. കഴിഞ്ഞദിവസം തൊടുപുഴ-പൂമാല റോഡിൽ മത്സരയോട്ടം നടത്തുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യബസും അപകടത്തിൽെപട്ടിരുന്നു. പൂമാലയിൽനിന്ന് തൊടുപുഴയിലേക്ക് വരുകയായിരുന്ന സിയാറ ബസും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുമാണ് കലയന്താനി റിസീവ് കവലക്ക് സമീപം അപകടത്തിൽെപട്ടത്. ഇരു ഡ്രൈവർമാരും അശ്രദ്ധമായാണ് ഓടിച്ചതെന്ന് യാത്രക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. വർഷങ്ങളായി റോഡ് തകർന്നതിനാൽ ഇവിടെ അപകടം പതിവാണ്. പൂമാല--കലയന്താനി--തൊടുപുഴ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്നതിന് പുറെമ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. പഞ്ചായത്തിനെതിരെ വ്യാപാരികൾ സമരത്തിലേക്ക് നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിനെതിരെ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ടൗണിലെ ട്രാഫിക് പരിഷ്കാരവും പാർക്കിങ് സംവിധാനവും അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനെതിരെ സമരത്തിനൊരുങ്ങുന്നത്. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയെടുത്ത തീരുമാനം നടപ്പാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. പാർക്കിങ്ങിന് പഞ്ചായത്തി​െൻറ സ്ഥലം ഒരുക്കാനും സൂചന ബോർഡ് സ്ഥാപിക്കാനും ടെൻഡർ നടപടിയായതായി പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ആഗസ്റ്റ് ഒന്നിന് ശേഷം പൊളിച്ചുനീക്കാത്തവ പഞ്ചായത്ത് പൊളിച്ചുനീക്കുമെന്നായിരുന്നു സർവകക്ഷി യോഗത്തിലും മറ്റും അധികൃതരുടെ വീമ്പുപറച്ചിൽ. എന്നാൽ, ചില രാഷ്ട്രീയ ഇടപെടലിനു മുന്നിൽ പഞ്ചായത്ത് കമ്മിറ്റി ആയുധംവെച്ച് കീഴടങ്ങിയതായാണ് വ്യാപാരികളുടെ കുറ്റപ്പെടുത്തൽ. അത് ശരിവെക്കും വിധത്തിലാണ് ഇനി പൊളിച്ചുനീക്കാനുള്ള സ്ഥാപനങ്ങൾ. പടിഞ്ഞാേറ കവലയിലും കിഴക്കേ കവലയിലും രാഷ്ട്രീയ നേതാക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും അനധികൃത നിർമാണം പൊളിച്ചുനീക്കിയിട്ടില്ല. ട്രാഫിക് പരിഷ്കരണം, പാർക്കിങ് ക്രമീകരണം, വ്യാപാര സ്ഥാപനങ്ങൾക്ക് ഏകികൃത കാലാവസ്ഥ സംരക്ഷണ ഷെയ്ഡ് എന്നിവ സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ്. ഇവ നടപ്പാക്കിയില്ലെങ്കിൽ പഞ്ചായത്തിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് നെടുങ്കണ്ടം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ. സുരേഷ്, ജനറൽ സെക്രട്ടറി ജയിംസ് മാത്യു എന്നിവർ അറിയിച്ചു. 'പ്രധാനാധ്യാപക നിയമനം; സീനിയോറിറ്റി അട്ടിമറിക്കരുത്‌' തൊടുപുഴ: പൊതുവിദ്യാലയങ്ങളിലെ പ്രധാനാധ്യാപക നിയമനത്തിന് മാനദണ്ഡം സീനിയോറിറ്റിതന്നെ ആയിരിക്കണമെന്ന്‌ കെ.പി.എസ്‌.ടി.എ. കെ.എസ്‌.ടി.എ നിയോഗിച്ച വിദ്യാഭ്യാസ കമീഷ​െൻറ ഇക്കാര്യത്തിലെ കണ്ടെത്തല്‍ അപ്രായോഗികവും അസ്വീകാര്യവുമാണ്‌. പ്രമോഷന് മാനദണ്ഡം കഴിവും പ്രാപ്‌തിയും ആയിരിക്കണമെന്നാണ്‌ കമീഷ​െൻറ ശിപാര്‍ശ. ഇത് വ്യാപക അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിതെളിക്കും. അര്‍ഹരായര്‍ പിന്തള്ളപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് കെ.പി.എസ്‌.ടി.എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ.)വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആരോപിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം വി.എം. ഫിലിപ്പച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടി.ബി. അജീഷ്‌ കുമാർ, ബിജോയി മാത്യു, പി.എം. നാസര്‍, ജയിംസ്‌ സെബാസ്റ്റ്യൻ, പി.എൻ. സന്തോഷ്‌‍, ഷിേൻറാ ജോര്‍ജ്‌, സജി മാത്യു, കെ.എൻ. ശിവദാസ്‌, സുനില്‍ ടി. തോമസ്‌ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.