കടമ്മനിട്ട ഗ്രാമത്തിലെ മുൻകാല അധ്യാപകരെ ആദരിച്ച്​ എൽ.പി സ്​കൂൾ

പത്തനംതിട്ട: കടമ്മനിട്ട ഗ്രാമത്തിൽനിന്നുള്ള മുൻകാല അധ്യാപകരെ തേടിപ്പിടിച്ച് അവർക്ക് ആദരം അർപ്പിച്ച് ഗവ.എൽ.പി സ്കൂൾ അധ്യാപകരും വിദ്യാർഥികളും. 'സ്നേഹപൂർവം ഗുരുനാഥൻ' പരിപാടിയുെട ഭാഗമായാണ് മുൻകാല അധ്യാപകരെ ആദരിച്ചത്. 30 ഗുരുക്കന്മാർ സംബന്ധിച്ചു. കടമ്മനിട്ട ഗവ.എൽ.പി സ്കൂൾ, ജില്ലയിലെ വിവിധ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽനിന്ന് വിരമിച്ചവരായിരുന്നു ചടങ്ങിന് എത്തിയത്. പടിയണി ആചാര്യനും റിട്ട. കോളജ് അധ്യാപകനുമായ കടമ്മനിട്ട വാസുദേവനും ഇവരിൽ ഉൾപ്പെടുന്നു. ചടങ്ങിൽ വാർഡ് അംഗം അമ്പിളി ഹരിദാസ് അധ്യക്ഷതവഹിച്ചു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകാന്ത് കളരിക്കൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. ദീപ, പുരുഷോത്തമൻ പിള്ള, കെ.െക. വിജയകുമാർ, ഹരിദാസ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ്. സജി സ്വാഗതവും പി.ടി.എ പ്രസിഡൻറ് വിനോദ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.