സി.എസ്​.ഐ മധ്യകേരള മഹായിടവക 101ാം യുവജന സമ്മേളനം

കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക യുവജന പ്രസ്ഥാനത്തി​െൻറ 101ാമത് സമ്മേളനം വ്യാഴാഴ്ച മുതൽ 30വരെ പുതുപ്പള്ളി സ​െൻറ് പീറ്റേഴ്സ് സി.എസ്.ഐ പള്ളിയിൽ നടക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ മോഡറേറ്റർ തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിക്കും. കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത പ്രഭാഷണം നടത്തും. 29ന് വൈകീട്ട് നാലിന് മുൻ യുവജന പ്രസ്ഥാന നേതൃസംഗമവും സംവാദവും നടക്കും. ബിഷപ് തോമസ് സാമുവൽ, അഡ്വ. ജയശങ്കർ, എസ്. ശാരദക്കുട്ടി, ഡോ. ഭാനു സാമുവൽ, റവ. ഡോ. മോത്തി വർക്കി, അഡ്വ. പ്രതിഭാഹരി എം.എൽ.എ, അഡ്വ. എം. ലിജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.