വീട്ടമ്മയെ വെട്ടിക്കൊന്ന്​ അയൽവാസി യുവാവ്​ ജീവനൊടുക്കി

കുറവിലങ്ങാട്: വീട്ടമ്മയെ ഭർത്താവി​െൻറ കൺമുന്നിൽ വെട്ടിക്കൊന്ന് അയൽവാസിയായ യുവാവ് ജീവനൊടുക്കി. കോട്ടയം കടപ്ലാമറ്റം കൂവള്ളൂർകുന്ന് കോളനിയിൽ അറക്കകുന്നേൽ മാത്യുവി​െൻറ ഭാര്യയും സഹകരണബാങ്ക് ജീവനക്കാരിയുമായ ശാർമിളയാണ് (കുഞ്ഞുമോൾ--44) കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ശാർമിളയുടെ അയൽവാസി മുഞ്ഞനാട്ട് സജിയാണ് (സിബി- -42) ആത്്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് തുണിവിരിക്കുന്നതിനിടെയാണ് ശാർമിളയെ വാക്കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടിക്കൊന്നത്. ഇതിനുശേഷം ഒാടി സമീപത്തെ റബർ തോട്ടത്തിലെത്തിയ സജി കൈയിലെ ഞരമ്പ് മുറിച്ചശേഷം ആസിഡ് കഴിച്ച് ആത്്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ കഴുത്തിന് അഞ്ചുതവണ വെട്ടേറ്റതായി കിടങ്ങൂർ പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കോരുത്തോട് സ്വദേശിയായ സജി 20വർഷത്തോളമായി കുടുംബമായി കടപ്ലാമറ്റത്തെ കൂവള്ളൂർകുന്ന് കോളനിയിലാണ് താമസം. ഇവരുടെ തൊട്ടയൽവാസിയായ ശാർമിളയുമായി കടപ്ലാമറ്റം സ്റ്റാൻഡിലെ ഓട്ടോ ൈഡ്രവറായിരുന്ന സജി അടുപ്പത്തിലായിരുന്നു. ശാർമിളയുമായി സജിക്ക് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ലൈസൻസ് ഇല്ലാത്തതിനത്തുടർന്ന് മരങ്ങാട്ടുപിള്ളി പൊലീസ് സജിക്കെതിരെ കേസെടുത്തു. തുടർന്ന് ഒരാഴ്ചയായി സജി ഓട്ടോ ഓടിക്കാൻ പോയിരുന്നില്ല. ഈ ഒരാഴ്ചക്കിടെ സജി പലതവണ ഫോണിൽ വിളിച്ചെങ്കിലും ശാർമിള സംസാരിക്കാനും നേരിൽ കാണാനും തയാറായില്ല. കഴിഞ്ഞദിവസം സജി പണം ചോദിച്ചെങ്കിലും ശാർമിള നൽകിയിരുന്നുമില്ല. ചൊവ്വാഴ്ച സജിയും ഭാര്യ മഞ്ജുവും രാവിലെ റബർ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയിരുന്നു. ഉച്ചയോടെ ഇരുവരും വീട്ടിൽ തിരികെയെത്തി ഭക്ഷണം കഴിച്ചു. ശേഷം സജിയുടെ ഓട്ടോറി മാറ്റിയിട്ട് വരാമെന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങി. ഈ സമയം ശാർമിള അയൽവാസിയായ മറ്റൊരു യുവതിയുമായി പൊതുടാപ്പിലെ വെള്ളം ഉപയോഗിച്ച് റോഡരികിൽനിന്ന് തുണികഴുകുകയായിരുന്നു. കാത്തുനിന്ന സജി ഇവർ തുണിവിരിക്കാൻ വീട്ടിലേക്ക് കയറിയതോെട പിന്നാലെ വീട്ടുമുറ്റത്തെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടാവുകയും കൈയിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് ശാർമിളയുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു. ഇൗസമയം ശാർമിളയുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവ് ഇറങ്ങിവന്നു. ഭർത്താവി​െൻറ നിലവിളികേട്ട് കോളനിയിലെ സമീപവാസികൾ ഓടിയെത്തിയതോടെ സജി ഇറങ്ങിയോടി റോഡിലെത്തി. കയ്യാല ചാടിക്കയറി റബർ തോട്ടത്തിലെത്തി കൈഞരമ്പ് മുറിക്കുകയും ആസിഡ് കുടിക്കുകയുമായിരുന്നു. തൊട്ടടുത്ത കുളത്തിലെ കൽപടവുകളിൽ വരെ ചെന്നശേഷം തിരികെ റബർ തോട്ടത്തിലെത്തി വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കിടങ്ങൂർ പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കോളനിയിലേക്കുള്ള റോഡരികിൽ കിടന്ന് ശാർമിളയെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച വാക്കത്തി പൊലീസിന് ലഭിച്ചു. പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാർ, രാജൻ കെ. അരമന, കിടങ്ങൂർ എസ്.ഐ പ്രദീപ്, കോട്ടയത്തുനിന്ന് സയൻറിഫിക് വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി. പാലാ സി.ഐക്കാണ് അന്വേഷണച്ചുമതല. ബുധനാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കടപ്ലാമറ്റം അഞ്ചാണിയിൽ കുടുംബാംഗമായ ശാർമിള കടപ്ലാമറ്റം സർവിസ് സഹകരണ ബാങ്കിൽ സ്വീപ്പർ ജോലിനോക്കുകയായിരുന്നു. സുബിൻ, സോബി എന്നിവരാണ് മക്കൾ. സജിയുടെ ഭാര്യ മഞ്ജു കൊഴുവനാൽ ഓലിക്കൽ കുടുംബാംഗമാണ്. ജോമോൻ (പാലാ സ​െൻറ് തോമസ് കോളജ് വിദ്യാർഥി), ജയ്മോൻ (പത്താം ക്ലാസ് വിദ്യാർഥി കടപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.