പത്തനംതിട്ട: തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പിൻവലിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് എൻ.സി.പി പത്തനംതിട്ട ജില്ല സെക്രട്ടറി എടത്തിട്ട സത്യൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫ്യൂഡൽ സംസ്കാരത്തിൻറ ഉടമയായ അദ്ദേഹം മന്ത്രിയാകാൻ യോഗ്യനല്ലെന്നും ആരോപിച്ചു. ഇത്തരമൊരു മന്ത്രി പാർട്ടിക്ക് വേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. എന്നാൽ, അച്ചടക്കനടപടി ഭയന്ന് പലരും പുറത്തുപറയുന്നില്ലെന്ന് മാത്രം. ഇടക്കാലത്ത് പാർട്ടിയിലേക്ക് കടന്നുവന്നവർ അധികാരവും പണവും പദവിയുമാണ് പ്രധാനമെന്നനിലയിലാണ് പ്രവർത്തിക്കുന്നത്. ഇത് സംഘടന സംവിധാനം നിശ്ചലമാകാനും കാരണമായി. അർബുദം പോലെ പാർട്ടിയിൽ കടന്നുകയറിയവരെ പുറത്താക്കുകയും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ തിരിച്ചെടുക്കുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് സംസ്ഥാന പ്രസിഡൻറിന് കത്ത് നൽകിയിരുന്നു. നാഷനലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് പ്രസിഡൻറ് ജോൺ മാത്യു, ജില്ല സെക്രട്ടറി വെള്ളൂർ ശിവൻ, അടൂർ ബ്ലോക്ക് പ്രസഡിൻറ് കെ.ആർ. ചന്ദ്രമോഹൻ എന്നിവർ ഒപ്പിട്ട കത്താണ് നൽകിയതെന്നും സത്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.