ഇടുക്കി ഡാമിൽ 50 ശതമാനം ജലം; മുൻ വർഷ​െത്തക്കാൾ മൂന്നു ശതമാനം കൂടുതൽ

മൂലമറ്റം: ഇടുക്കി ഡാമിലെ ജലം സംഭരണശേഷിയുടെ 50 ശതമാനമായി ഉയർന്നു. ശനിയാഴ്ചത്തെ അളവ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 49.98 ശതമാനവും 2354.90 അടിയുമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ജലം ഇത്തവണ കൂടുതലുണ്ട്. മഴയിൽ കുറവുണ്ടായിട്ടും ഡാമിലെ ജലനിരപ്പ് ഉയരുന്നത് വൈദ്യുതി ബോർഡ് പ്രതീക്ഷയോടെയാണ് കാണുന്നത്. പുറം വൈദ്യുതിക്ക് ഇരട്ടിയിലധികം വില വർധിച്ച സാഹചര്യത്തിൽ ജലവൈദ്യുതി ഉൽപാദനം കൂട്ടിയിട്ടും ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുകയാണ്. മഴ തുടരുന്നതിനാലാണിത്. ശരാശരി 20 ലക്ഷം യൂനിറ്റിൽ താഴെ വൈദ്യുതി ഉൽപാദിപ്പിക്കേണ്ട വർഷകാലത്ത് വൈദ്യുതി പ്രതിസന്ധി മൂലം 35 ലക്ഷം യൂനിറ്റിനുമേലെ ഉൽപാദിപ്പിക്കുകയാണിപ്പോൾ. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഞായറാഴ്ചത്തെ ഉൽപാദനം 37.98 ലക്ഷം യൂനിറ്റാണ്. സംസ്ഥാനത്തെ ഡാമുകളിലെല്ലാംകൂടി 56 ശതമാനം ജലമാണുള്ളത്. ഇത്രയും ജലമുപയോഗിച്ച് 2312 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ലോവർപെരിയാർ ഡാമിൽ 58 ശതമാനം, ഇടമലയാർ 64, മാട്ടുപ്പെട്ടി 43, പൊന്മുടി 93, നേര്യമംഗലം 91, ലോവർപെരിയാർ 58 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.