പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച മുൻ എസ്.ഐ അറസ്​റ്റിൽ

പീരുമേട്: ഭാര്യാമാതാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ റിട്ട. എസ്.ഐ കുട്ടിക്കാനം പാലപറമ്പിൽ കുട്ടപ്പനെ (68) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യാമാതാവ് കുഞ്ഞമ്മയെ (90) കാണാനിെല്ലന്ന് കുട്ടപ്പൻ പീരുമേട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പീരുമേട് എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുഞ്ഞമ്മയുടെ സഹോദര​െൻറ മകളുടെ വീട്ടിൽനിന്ന് കണ്ടെത്തി. കുട്ടപ്പ​െൻറ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെട്ട് പോന്നതാണെന്നായിരുന്നു കുഞ്ഞമ്മയുടെ മൊഴി. തുടർന്ന് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കുട്ടപ്പൻ, കുട്ടപ്പ​െൻറ ഭാര്യ, മകൻ, മകൾ, മരുമകൻ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്.ഐ വിഷ്ണുവി​െൻറ നേതൃത്വത്തിലെ സംഘത്തെ കുട്ടപ്പൻ അസഭ്യം പറയുകയും ഡ്രൈവറെ കല്ലിനിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണം തടയുന്നതിനിടെ ഡ്രൈവർക്കും എസ്.ഐക്കും നേരിയ പരിക്കേറ്റു. 2003ൽ പീരുമേട് എസ്.ഐയായിരുന്ന കുട്ടപ്പൻ, മറ്റൊരു എസ്.ഐയുമായി സ്റ്റേഷനിൽ െവച്ച് അടിപിടിയുണ്ടായ കേസിനെത്തുടർന്ന് ജോലി രാജിവെച്ചേത്ര. ഇതിനും ബന്ധുവായ പെൺകുട്ടിയെ അമ്മാവൻ പീഡിപ്പിച്ചതായി വ്യാജ പരാതി നൽകിയതിനുപിന്നിൽ പ്രവർത്തിച്ചതിനും കുട്ടിക്കാനത്തെ പൊലീസ് ക്യാമ്പിലേക്കുള്ള കേബിൾ മുറിച്ചതിനും ഉൾപ്പെടെ മൂന്നു കേസ് കുട്ടപ്പനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.