ക്ഷേത്രസന്ദർശനത്തിന് വിശദീകരണം ചോദിച്ച സി.പി.എം നിലപാട് ആശയപാപ്പരത്തം---^കുമ്മനം

ക്ഷേത്രസന്ദർശനത്തിന് വിശദീകരണം ചോദിച്ച സി.പി.എം നിലപാട് ആശയപാപ്പരത്തം----കുമ്മനം കോട്ടയം: ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കാനുള്ള സി.പി.എം തീരുമാനം ആശയപാപ്പരത്തമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത് സി.പി.എമ്മി​െൻറ ഹിന്ദുവിരുദ്ധ മനോഭാവത്തി​െൻറ ഉദാഹരണമാണ്. സി.പി.എമ്മിൽ പ്രവർത്തിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായാംഗങ്ങൾ ആത്മാഭിമാനം പണയംവെക്കണമെന്ന അവസ്ഥ പരിതാപകരമാണ്. സമ്മേളനങ്ങളോട് അനുബന്ധിച്ച് അംഗങ്ങൾക്ക് നമസ്കരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുന്ന പാർട്ടിയാണ് ഇപ്പോൾ ക്ഷേത്രദർശനത്തി​െൻറ പേരിൽ സംസ്ഥാന കമ്മിറ്റി അംഗത്തോട് വിശദീകരണം ചോദിക്കാൻ തയാറെടുക്കുന്നത്. ഇതര മതസ്ഥരായ മറ്റ് സി.പി.എം നേതാക്കൾ സ്വന്തം മതാചാരം പിന്തുടരുമ്പോൾ വിശദീകരണം ചോദിക്കാൻ പാർട്ടി ധൈര്യപ്പെട്ടിട്ടില്ല. കടകംപള്ളിക്കെതിരെ അച്ചടക്ക നടപടിയെന്ന വാളുമായി രംഗത്തെത്തുന്നത് ഇരട്ടത്താപ്പാണ്. വൈരുധ്യാത്മക ഭൗതികവാദം അവതരിപ്പിച്ച കാൾ മാക്സി‍​െൻറ മൂലധനം പുറത്തിറങ്ങിയതി​െൻറ 150-ാം വർഷത്തിൽതന്നെ ഇത്തരം വിവാദമുണ്ടായത് പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.