കഞ്ചാവുമായി ആറംഗസംഘം പിടിയിൽ

പീരുമേട്: രണ്ടര കിലോ . തൃശൂർ സ്വദേശികളായ നിഷാന്ത് ഗോപി (30), സതീഷ് കുമാർ (37), ജിതിൻ ലാൽ (23), ബിജു എബ്രഹാം (35), മുണ്ടക്കയം സ്വദേശികളായ കിരൺ രാമൻകുട്ടി (26), അഖിൽ (23) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ദേശീയപാത 183ൽ പൈൻകാടിന് സമീപം പീരുമേട് എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നതായി രഹസ്യവിവരം എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിടിയിലായവർ കഞ്ചാവ് മൊത്തവിൽപന വ്യാപാരികളാെണന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും എക്സൈസ് പറഞ്ഞു. കമ്പത്തുനിന്ന് വാങ്ങുന്ന കഞ്ചാവ് കിലോക്ക് ഒരു ലക്ഷം രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാർക്ക് ഇവർ വിൽപന നടത്തുന്നത്. കൂടുതൽ പേർക്ക് ഇതുമായി ബന്ധമുെണ്ടന്നാണ് നിഗമനം. എക്സൈസ് ഇൻസ്പെക്ടർ എം.എസ്. ജിനേഷ്, റെജി ജോർജ്, മനോജ് സെബാസ്റ്റ്യൻ, ബൈജു, സുമോദ്, അജേഷ്, ജയരാജ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.