മൂലമറ്റം വൈദ്യുതി നിലയം: വാൽവിലെ തകരാർ പരിഹരിക്കൽ പിന്നീട്​

മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ സ്പെറിക്കൽ വാൽവിലെ തകരാർ പരിഹരിക്കൽ പിന്നീട്. വൈദ്യുതി പ്രതിസന്ധി മറികടന്നശേഷമാവും നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ വാൽവിലെ ചോർച്ച മാറ്റുക. വാൽവിലെ സീലുകൾക്ക് തകരാർ ഉണ്ടെങ്കിലും ജനറേറ്റർ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നുണ്ട്. പുറം വൈദ്യുതിക്ക് വില വർധിച്ചതും പ്രവർത്തിപ്പിക്കുന്നതിൽ തടസ്സമില്ലാത്തതും മൂലമാണിത്. ഒരാഴ്ചകൂടി വൈദ്യുതി പ്രതിസന്ധി തുടരുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. അതിനുശേഷം ജനറേറ്ററുകൾ അറ്റകുറ്റപ്പണിക്കായി എടുക്കും. വാർഷിക അറ്റകുപ്പണി പോലും നിർത്തിെവച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.