കരാറുകാരൻ ചതിച്ചു; വാട്​സ്​ആപ്​ കൂട്ടായ്മ തുണയായി

കടുത്തുരുത്തി: കേബിൾ പണിക്ക് കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികളെ കരാറുകാരാൻ കബളിപ്പിച്ച് മുങ്ങി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ രണ്ടുദിവസം അലഞ്ഞ തൊഴിലാളികൾക്ക് വാട്സ്ആപ് കൂട്ടായ്മ തുണയായി. കടുത്തുരുത്തി സെൻട്രൽ ജങ്ഷനിൽ തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവം. മഹാരാഷ്ട്രയിലുള്ള രമേഷ് ഷിേൻറായെന്ന കരാറുകാരനാണ് സ്വദേശികളായ സദാശിവം (55), ഭാര്യ മാൽത്ത (50), ഇവരുടെ രണ്ടുകുട്ടികൾ, ബന്ധു കാൻഷിറാം (62) എന്നിവരെ ശനിയാഴ്ച കടുത്തുരുത്തിയിൽ എത്തിച്ചത്. ഇവർക്കുള്ള താമസ സൗകര്യം കണ്ടെത്തിയിട്ട് വരാമെന്നറിയിച്ച് രമേശ് പോവുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സദാശിവം പറഞ്ഞു. ഭാഷയറിയാത്ത ഇവർ പണമില്ലാത്തതിനാൽ ഭക്ഷണംപോലും കഴിക്കാതെ ടൗണിൽ കഴിയുകയായിരുന്നു. കുട്ടികൾ അവശരായി കഴിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കബളിക്കപ്പെട്ട വിവരം കടുത്തുരുത്തി ന്യൂസ് എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ പ്രചരിച്ചതിനെത്തുടർന്ന് അംഗങ്ങളായ കടുത്തുരുത്തി പഞ്ചായത്ത്് പ്രസിഡൻറ് പി.വി. സുനിൽ, ഡോ. ഷാജി ഗുരുക്കൾ, സജി കാർത്തിക എന്നിവരുടെ നേതൃത്വത്തിലെത്തി കുടുംബത്തെ സഹായിക്കുകയായിരുന്നു. കരാറുകാനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫാണ്. വാട്സ്ആപ് കൂട്ടായ്മ ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള െട്രയിൻ ടിക്കറ്റിനും മറ്റ് െചലവിനുമായി പണം നൽകി. കടുത്തുരുത്തി എസ്.ഐ ജി. പ്രദീപ് തൊഴിലാളികളുടെ രേഖകൾ പരിശോധിച്ചു. ചിത്രം KTL67 maharashta kudubham കടുത്തുരുത്തി ടൗണിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.