കോട്ടയം: കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാല ശതാബ്ദി നിറവിൽ. തിങ്കളാഴ്ച സാംസ്‌കാരിക ഘോഷയാത്രയോടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് തിരുവാതുക്കല്‍ ശ്രീനാരായണ ധര്‍മസമിതി ഹാളില്‍ ശതാബ്ദി ആഘോഷ ഉദ്ഘാടന സമ്മേളനം നടക്കും. ഗ്രന്ഥശാലയുടെ മുന്‍കാല സാരഥികളെയും മുതിര്‍ന്ന അംഗങ്ങളെയും സമ്മേളനത്തില്‍ ആദരിക്കും. 100ാം വാർഷികത്തിെൻറ ഭാഗമായി ഡിസംബര്‍ 31 വരെ വിവിധ പരിപാടികൾ നടക്കും. സെമിനാർ, കലാസന്ധ്യ, സിനിമ പ്രദര്‍ശനം, വനിതാവേദി, ബാലവേദി, യുവജനവേദി എന്നിവയാണ് പരിപാടികളെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനം ആവിര്‍ഭവിക്കുന്നതിനും മുമ്പ് 1917ലാണ് ഭാരതീവിലാസം ഗ്രന്ഥശാല സ്ഥാപിതമാവുന്നത്. 25 പുസ്തകവുമായി പ്രവര്‍ത്തനമാരംഭിച്ച ഗ്രന്ഥശാലയില്‍ ഇപ്പോൾ 27,000 പുസ്തകങ്ങളുടെ അപൂര്‍വശേഖരമാണുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് വി.സി. മോഹനൻ, സെക്രട്ടറി സി.എ. വിജികുമാർ, ചെയര്‍മാന്‍ ടി.എന്‍. മനോജ്, ജനറല്‍ കണ്‍വീനര്‍ എം. മനോഹരന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജില്ലയിൽ 1000 ശോഭായാത്രകൾ കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിെൻറ നേതൃത്വത്തിൽ ജില്ലയിൽ 1000 ശോഭായാത്രകൾ നടക്കും. ചൊവാഴ്ച വിവിധ ഭാഗങ്ങളിലായി നടക്കുന്ന ശോഭായാത്രയിൽ 16,000 കൃഷ്ണവേഷം അണിനിരക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാലഗോകുലം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിലാണ് പരിപാടി. സുരക്ഷിതബാല്യം എന്ന സന്ദേശം അടങ്ങുന്ന നിശ്ചലദൃശ്യങ്ങളും ശോഭായാത്രക്ക് മിഴിവേകും. കോട്ടയം നഗരത്തിൽ ശോഭായാത്ര സംഗമം നടക്കും. നഗരത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ശോഭായാത്രകൾ തിരുനക്കര സെൻട്രൽ ജങ്ഷനിൽ സമാപിക്കും. തുടർന്ന് 5.30ന് നടക്കുന്ന ശോഭായാത്ര സംഗമം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷൻ കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന കാര്യദർശി കെ.എൻ. സജികുമാർ ജന്മാഷ്ടമി സന്ദേശം നൽകും. തുടർന്ന് ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവയും നടക്കും. ശനിയാഴ്ച ബാലഗോകുലം അംഗങ്ങൾ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രി സന്ദർശിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ബാലഗോകുലം ജില്ല പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ നായർ, കെ.എൻ. സജികുമാർ, ഗിരീഷ് കുമാർ, പ്രതീഷ് മോഹൻ, കെ. ഭൃഗു എന്നിവർ പെങ്കടുത്തു. യോഗ ശിരോമണി ക്ലാസ് കോട്ടയം: ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഓഫ് യോഗയുടെ യോഗ ശിരോമണി ക്ലാസ് കോട്ടയത്തും ആരംഭിക്കുന്നു. പാമ്പാടിയിയിലുള്ള നിർമലം യോഗ ആൻഡ് നാച്വറോപതി സെൻററിൽ എല്ലാ ഞായറാഴ്ചയും ക്ലാസ് നടക്കും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് കോഴ്‌സില്‍ പങ്കെടുക്കാമെന്ന് സംഘാടകരായ എം. സുരേന്ദ്രനാഥ്, ഡോ. സി.കെ. ശാലിനി, ഷാഹിന സലിം, ജ്യോതി മോഹന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.