മല്ലപ്പള്ളി: കോർട്ട് വിട്ടിട്ട് കാലമേറെയായെങ്കിലും പ്രതിഭ വറ്റിയിട്ടില്ലെന്ന് തെളിയിച്ച് പഴയ താരങ്ങൾ കളം നിറഞ്ഞു. വോളിബാളിെൻറ ആവേശക്കാഴ്ചക്കായി കായികപ്രേമികൾ കുമ്മായവര തൊട്ടുനിന്നു. പബ്ലിക് സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് നടന്ന വെറ്ററൻസ് വോളിബാൾ മത്സരത്തിൽ ബോണാറോബ വിജയിച്ചു. റോട്ടോന ഖത്തർ ടീമിനെയാണ് ഇവർ തോൽപിച്ചത്. മിഡിൽ ഈസ്റ്റ് മലയാളി അസോസിയേഷൻ ചെയർമാൻ ഗോപാൽ കെ. നായർ സമ്മാനവിതരണം നടത്തി. വിജയികൾക്കുവേണ്ടി ക്യാപ്റ്റൻ ഷാജി ചെങ്കൽ, റണ്ണറപ്പിനായി ക്യാപ്റ്റൻ റോയ് സ്കറിയ എന്നിവർ ട്രോഫിയും കാഷ് അവാർഡും ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി സമാപനയോഗം ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് കുര്യൻ ജോർജ് അധ്യക്ഷത വഹിച്ചു. ജിനോയ് ജോർജ്, തോമസ് സ്കറിയ, എം.ജെ. മാത്യു, ബിനോയ് പണിക്കമുറി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവൽ മത്സരം ഉദ്‌ഘാടനം ചെയ്തു. വോളിബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി അനിൽ എം. കുര്യനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.