പത്തനംതിട്ട: മഞ്ഞ വസ്ത്രമണിഞ്ഞും മഞ്ഞക്കുടചൂടിയും നൂറുകണക്കിന് വനിതകളടക്കം അണിനിരന്ന ഘോഷയാത്രയോടെ ശ്രീനാരായണീയർ ചതയദിനം ആഘോഷിച്ചു. ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര മണിക്കൂറുകളോളം നഗരത്തെ മഞ്ഞനിറത്തിൽ ലയിപ്പിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ സമാപിച്ചു. ബാൻഡ് മേളങ്ങളും തെയ്യവും കാവടിയും തുടങ്ങി നാടൻ കലാരൂപങ്ങളും ദേശീയോദ്ഗ്രഥന സന്ദേശം നൽകുന്ന നിശ്ചലദൃശ്യങ്ങളും േഘാഷയാത്രക്ക് മിഴുവേകി. മേളങ്ങൾക്കൊപ്പം ചുവടുവെച്ച് ചില വിദേശികളും ഘോഷയാത്രയിൽ ചേർന്നു. കാഴ്ചക്കാരായി നിന്ന വിദേശ വിനോദസഞ്ചാരികളാണ് ചെണ്ടമേളത്തിെൻറ ആവേശത്തിൽ ഘോഷയാത്രയുടെ ഭാഗമായാത്. എസ്.എൻ.ഡി.പി ശാഖകളുടെ ബാനറുകൾക്ക് കീഴിലാണ് സമുദായ അംഗങ്ങൾ അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.