കോട്ടയം: വാഗ്ദാനങ്ങൾ പാഴായി, അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കോടിമത പച്ചക്കറി മാർക്കറ്റ്. നഗരമധ്യത്തിൽനിന്ന് 2012ൽ കോടിമതയിലേക്ക് മാറ്റിയ പച്ചക്കറി മാർക്കറ്റാണ് കച്ചവടക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിലാണ്. അഞ്ച് വർഷം മുമ്പ് നിർമിച്ച ഇൗ കെട്ടിടം മഴയിൽ ചോരുകയാണ്. ശക്തമായ മഴ ചെയ്താൽ വെള്ളക്കെട്ടിലാകും കെട്ടിടം. ഇതിെൻറ പലഭാഗങ്ങളും തകർന്ന നിലയിലാണ്. ചില ഭാഗങ്ങളിൽ സിമൻറ് ഇളകി കട്ടകൾ കാണാവുന്ന നിലയിലാണ്. പല ഭാഗങ്ങളിലും വലിയ വിള്ളലുണ്ട്. ഇത് വ്യാപാരികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കനത്തമഴയുള്ള ദിവസങ്ങളിൽ ഭീതിയോടെയാണ് കച്ചവടം നടത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. കെട്ടിടത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു. മാർക്കറ്റിൽ അറുപതോളം കടകളാണുള്ളത്. ഇതിെലല്ലാം നൂറിലേറെ ജീവനക്കാരും ഇരുനൂറിലേറെ ചുമട്ടുതൊഴിലാളികളുമുണ്ട്. എന്നാൽ, ഇവർക്ക് വേണ്ടത്ര ശുചിമുറിയോ വിശ്രമസൗകര്യങ്ങളോ ഇല്ലെന്നും ആക്ഷേപമുണ്ട്. ഏകാശ്രയമായ ശുചിമുറിയിൽ അടിസ്ഥാനസൗകര്യവും വെള്ളവുമില്ല. തൊഴിലാളികൾ പലതവണ വിഷയം നഗരസഭയിൽ അറിയിച്ചെങ്കിലും നടപടിയില്ല. ഇവിടം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണെന്ന പരാതിയുമുണ്ട്. കോടിമത മാർക്കറ്റിലെ ഭൂരിഭാഗം തൊഴിലാളികളും പുലർച്ചെ എത്തുന്നവരാണ്. റോഡരികിൽ നിർത്തിയിട്ട ലോറികൾക്കടിയിൽ വിശ്രമിക്കുന്ന നായ്‌ക്കൾ ആളനക്കം കേട്ടാൽ കൂട്ടത്തോടെ ചാടിവീഴും. വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പതിവാണ്. ഇൗ ഭാഗത്തെ റോഡരികിൽ അറവുശാലകളിൽനിന്നും ഹോട്ടലുകളിൽനിന്നും മാലിന്യം തള്ളുന്നതും കച്ചവടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം നായ്‌ക്കൾ വലിച്ച് റോഡിന് നടുക്കിടുന്നത് യാത്രക്കാർക്കും ദുരിതമാവുന്നു. അസൗകര്യങ്ങളിൽ നട്ടംതിരയുേമ്പാഴും വാഗ്ദാനങ്ങൾ മറന്ന മട്ടിലാണ് കോട്ടയം നഗരസഭ. പച്ചക്കറി മാർക്കറ്റ് കോടിമതയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുേമ്പാൾ ഇതുവഴി ബസ് സർവിസ് ആരംഭിക്കുമെന്ന് അധികൃതർ വ്യാപാരികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, മാർക്കറ്റ് ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ബസുകൾ ഇൗവഴി ഒാടിത്തുടങ്ങിയിട്ടില്ല. ഇത് കച്ചവടത്തെ ബാധിച്ചതായും ഇവർ പറയുന്നു. സ്വന്തമായി വാഹനങ്ങളുള്ളവർ മാത്രമാണ് ഇവിടെവന്ന് ഇപ്പോൾ പച്ചക്കറി വാങ്ങുന്നത്. വാഹനങ്ങൾ ഇല്ലാത്തവർ 100 രൂപയുടെ പച്ചക്കറിക്ക് 60 രൂപ ഓട്ടക്കൂലി മുടക്കേണ്ട അവസ്ഥയാണ്. ഇത് സാധാരണക്കാർ എത്താൻ തടസ്സമാണെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.