ലണ്ടനിൽ മരിച്ച ചേർപ്പുങ്കൽ സ്വദേശിയുടെ മൃതദേഹം 11ന് നാട്ടിലെത്തിക്കും

പാലാ: ലണ്ടനിൽ കഴിഞ്ഞമാസം 26ന് വാഹനാപകടത്തിൽ മരിച്ച ചേർപ്പുങ്കൽ കടൂക്കുന്നേൽ സിറിയക് ജോസഫി​െൻറ (ബെന്നി- -52) മൃതദേഹം 11ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ നെടുമ്പാശ്ശേരിയിൽ മൃതദേഹം എത്തിക്കാൻ നടപടി പൂർത്തിയായതായി ബന്ധുക്കളും മലയാളി അസോസിയേഷൻ അധികൃതരും നാട്ടിൽ അറിയിച്ചിട്ടുണ്ട്. പൊലീസ്, എയർപോർട്ട് നടപടികൾ പൂർത്തിയാക്കി രാവിലെ 10.30ഓടെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. 12ന് ചേർപ്പുങ്കൽ തുരുത്തിക്കുഴി തറവാട്ട് വീട്ടിൽ എത്തിക്കും. നാലിന് ചേർപ്പുങ്കൽ മാർ സ്ലീവാപള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. ഭാര്യ വെളിയന്നൂർ തടത്തിൽ ആൻസിയും മക്കളായ ബെൻസണും ബെനിറ്റും ലണ്ടനിൽനിന്ന് ഞായറാഴ്ച നാട്ടിലെത്തും. ലണ്ടനിൽ മിനിബസ് ൈഡ്രവറായ ബെന്നി- കഴിഞ്ഞമാസം 26ന് പുലർച്ചെ 3.15 ന് ലണ്ടൻ നോട്ടിങ്ഹാമിനടുത്ത് മോട്ടോർവേയിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. 15 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുകയാണ് ബെന്നി. ലണ്ടനിലെത്തുന്ന ടൂറിസ്റ്റുകളുമായി പോകുന്ന മിനിബസി​െൻറ ൈഡ്രവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കാരുമായി പോകുമ്പോൾ ബെന്നിയുടെ ബസ് ട്രക്കുകൾക്കിടയിൽപെട്ട് ഞെരിഞ്ഞമർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ ബെന്നി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചിരുന്നു. എട്ടുപേരോളം പേർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇത്രയുമാധികം ആളുകൾ മരിച്ച വലിയ അപകടമായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകാൻ താമസമെടുക്കുമെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു. എസ്.പി.സി ത്രിദിന അവധിക്കാല ക്യാമ്പ് തുടങ്ങി ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. തനത് ജലേസ്രാതസ്സുകളുടെ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പി​െൻറ ഉദ്ഘാടനം നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് നിർവഹിച്ചു. എരുമേലി സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തി​െൻറ കീഴിൽ പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. എം.എഫ്. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ലൈല റസാഖ്, സി.പി.ഒ അൻസാർ അലി, ഡ്രിൽ ഇൻസ്ട്രക്ടർ രതീഷ്, ലീഡർ അഖ്സ ഖാൻ എന്നിവർ സംസാരിച്ചു. ജീന ജയിംസ്, വി.എം. സുഹാറ, പി.എൻ. ജവാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. PHOTO:: KTL57 SPC ഇൗരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ എസ്.പി.സി യൂനിറ്റി​െൻറ ത്രിദിന അവധിക്കാല ക്യാമ്പ് നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ എം.എ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.