കോട്ടയം: റെക്കോഡിലേക്കുള്ള ബിനു കണ്ണന്താനത്തിെൻറ മാരത്തൺ പ്രസംഗം രണ്ടു രാപകലുകൾ പിന്നിട്ട് മൂന്നാം ദിനത്തിലേക്ക്. യൂനിവേഴ്‌സല്‍ വേള്‍ഡ് െറേക്കാഡും ഗിന്നസ് െറേക്കാഡും ലക്ഷ്യമിട്ടാണ് വ്യക്തിത്വവികസന പരിശീലകനും എഴുത്തുകാരനുമായ ബിനു കണ്ണന്താനത്തിെൻറ 77 മണിക്കൂര്‍ പ്രസംഗം. 'എങ്ങനെ ജീവിതം വിജയമാക്കാം' വിഷയത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെൻററിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പ്രസംഗം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അവസാനിപ്പിക്കാനാണ് തീരുമാനം. വിജയകരമായി ഇൗ സമയം പിന്നിട്ടാൽ പുതിയ റെക്കോഡ് ബിനുവിന് സ്വന്തം. നിലവിലെ ലോക റെക്കോഡിനുടമയായ ഗുജറാത്ത് സ്വദേശി അശ്വിൻ സുഡാനിയുടെ 75 മണിക്കൂർ 35 മിനിറ്റ് മറികടക്കാനാണ് ബിനുവിെൻറ ലക്ഷ്യം. ബുധനാഴ്ച ഡോക്ടർമാർ വൈദ്യപരിശോധന നടത്തി ബിനുവിെൻറ ആരോഗ്യനിലയിൽ സംതൃപ്തി അറിയിച്ചു. മലയാളവും ഇംഗ്ലീഷും ഇടകലർത്തിയാണ് രാപകൽ വ്യത്യാസമില്ലാതെ പ്രസംഗം തുടരുന്നത്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ നാലുമണിക്കൂറിനുശേഷം വീണ്ടും ആവർത്തിക്കാം. ഒരുമണിക്കൂറിൽ അഞ്ചുമിനിറ്റാണ് ഇടവേള. തുടർച്ചയായി ആറുമണിക്കൂർ പ്രസംഗിച്ചശേഷം അരമണിക്കൂർ ഇടവേള. പ്രസംഗം നിരീക്ഷിക്കാൻ യൂനിവേഴ്സൽ െറേക്കാഡ്സ് പ്രതിനിധികൾ നേരിട്ടെത്തിയിട്ടുണ്ട്. ഗിന്നസ് റെക്കോഡ്സ് പ്രതിനിധികൾ ഓൺലൈനിലാണ് നിരീക്ഷിക്കുന്നത്. പ്രസംഗം പൂർണമായി റെക്കോഡ് ചെയ്യുന്നതിനൊപ്പം സി.സി ടി.വി കാമറയും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.