മറയൂർ: വീട്ടുവളപ്പിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വീടിെൻറ മുകളിലേക്ക് ഒാടി കയറുന്നതിനിടെ കാൽ വഴുതി വീണ റിട്ട. പഞ്ചായത്ത് സെക്രട്ടറി കൂണ്ടക്കാട് ചെമ്പാണിത്തേരിൽ വേലായുധനാണ് (66) മരിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് അപകടം. ഒരുമാസത്തോളം കോയമ്പത്തൂർ ഗംഗൈ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: ഹാജിറ. മകൾ: നിഷ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.