കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല ഘടകത്തിെൻറ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടർന്ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി കെ.ഡി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷാലു മാത്യു, സാനു ജോര്‍ജ് തോമസ്, എസ്. സനില്‍കുമാര്‍, ജോസഫ് സെബാസ്റ്റ്യന്‍, ചെറുകര സണ്ണി ലൂക്കോസ്, സി.എ.എം കരീം, ജയ്‌സണ്‍ ജോസഫ്, കെ. ടോണി ജോസ്, ഷെറിന്‍ മുഹമ്മദ്, എം. ശ്രീജിത്ത്, ഐസണ്‍ തോമസ്, ടി.കെ. ഗോപാലകൃഷ്ണൻ, സരിത കൃഷ്ണൻ, സനോജ് സുരേന്ദ്രൻ, രാജീവ് പ്രസാദ്, അബീഷ് കെ. ബോസ്, ജോസി ബാബു, എബി തോമസ്, നിയാസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബില്‍ പ്രതിഷേധ യോഗം ചേര്‍ന്ന ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് നഗരത്തില്‍ പ്രകടനം നടത്തിയത്. മാധ്യമസ്വാതന്ത്ര്യത്തെ കശാപ്പുചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിെൻറ ഘാതകരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യ ഓട്ടോ എക്സ്പോ കോട്ടയം: ജൂനിയർ ചേംബർ ഇൻറർനാഷനൽ സോൺ 22െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മുതൽ 12 വരെ നാഗമ്പടം മൈതാനിയിൽ ഇന്ത്യ ഓട്ടോ എക്സ്പോയും ബിസിനസ് ഫെയറും നടത്തും. വിവിധതരം മോഡിൈഫഡ് വാഹനങ്ങൾ, വിേൻറജ് വാഹനങ്ങൾ, പുതിയ വാഹനങ്ങൾ എന്നിവയുടെ പ്രദർശനമുണ്ടാകും. ഇതിനൊപ്പം ഫുഡ് കോർട്ടും ഉണ്ടായിരിക്കും. ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ, പന്തളം, തിരുവല്ല എന്നീ ചാപ്റ്ററുകൾ ചേർന്നാണ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് സോൺ പ്രസിഡൻറ് മധു മോഹൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.