കുമരകം ശ്രീനാരായണഗുരു ജയന്തി മത്സര വള്ളംകളി: പടക്കുതിര ജേതാവ്​

കോട്ടയം: വള്ളംകളിയുടെ വീറും വാശിയും വാനോളം ഉയർത്തി കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണഗുരു ജയന്തി മത്സര വള്ളംകളിയിൽ പടക്കുതിര ജേതാവായി. ടി. അഭിലാഷ് രാജ് ക്യാപ്റ്റനായ കുമരകം സമുദ്ര ബ്രദേഴ്സ് േബാട്ട് ക്ലബി​െൻറ പടക്കുതിരയും നീലംപേരൂർ ഫ്രൻഡ്സ് േബാട്ട് ക്ലബി​െൻറ ടി.എ. കുരുവിള ക്യാപ്റ്റനായ തുരുത്തിത്തറയും ഫൈനലിൽ ഒപ്പത്തിനൊപ്പം ഫിനിഷിങ് പോയൻറ് കടന്നപ്പോൾ കോട്ടത്തോടിന് ഇരുകരയിലും തിങ്ങിനിറഞ്ഞ ആയിരങ്ങൾ ആവേശക്കൊടുമുടി കയറി. ഇരുവള്ളങ്ങളിലെ തുഴച്ചിൽകാരും വിജയം അവകാശപ്പെട്ടതോടെ റഫറി റിട്ട. ഡിവൈ.എസ്.പി വി.കെ. മാത്യു പലതവണ ടെലിവിഷൻ റീപ്ലേ കണ്ടാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇരുട്ടുകുത്തി വിഭാഗത്തിൽപെട്ട വള്ളങ്ങളുടെ മത്സരത്തോടെയായിരുന്നു വള്ളംകളി ആരംഭിച്ചത്. കവണാറ്റിൻകര വള്ളംകളിയിൽ ജേതാവായ മാമ്മൂടനെ ആദ്യ മത്സരത്തിൽ അട്ടിമറിച്ചാണ് പടക്കുതിര ഫൈനലിൽ പ്രവേശിച്ചത്. ലൂസേഴ്സ് ഫൈനലിൽ ഡായി നമ്പർ വണ്ണിനെ പരാജയപ്പെടുത്തി കുമരകം മൂലേച്ചേരി ബോട്ട് ക്ലബി​െൻറ മാമ്മൂടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി ഗ്രേഡ് രണ്ടിൽ എറണാകുളം ബീച്ച് ബോട്ട് ക്ലബി​െൻറ സ​െൻറ് ജോസഫ് ജലറാണിയെ പിന്തിള്ളി ഒന്നാംസ്ഥാനം നേടി. ഒന്നാംതരം വെപ്പുവള്ളങ്ങളുടെ ഫൈനലിൽ കുമരകം നവധാര ബോട്ട് ക്ലബി​െൻറ ആശാപുളിക്കിക്കളം കുമരകം ജൂനിയർ ബോട്ട് ക്ലബി​െൻറ വേണുഗോപാലിനെ പരാജയപ്പെടുത്തി. വെപ്പ് രണ്ടാം ഗ്രേഡിലെ ഹീറ്റ്സ് മത്സരവും സമനിലയിൽ സമാപിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. നറുക്കെടുപ്പിൽ പനയക്കഴിപ്പ് വള്ളത്തെ ഭാഗ്യം കൈവിട്ടപ്പോൾ ഡൽഹി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, ഫൈനൽ മത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തി എബ്രഹാം മൂന്നുതൈക്കൻ രണ്ടാംതരം ഇരുട്ടുകുത്തി വിഭാഗത്തിലെ ട്രോഫിക്ക് അർഹത നേടി. ഒന്നാംതരം ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ സെൻട്രൽ ബോട്ട് ക്ലബി​െൻറ മൂഴി വിജയിച്ചു. കോടിമതയെയാണ് മൂഴി ഇഞ്ചുകൾക്ക് പിന്നിലാക്കിയത്. രണ്ടാംതരം ചുരുളൻ വിഭാഗത്തിൽ ഡായി നമ്പർ രണ്ട് ജേതാവായി. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമൻ മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് വി.എസ്. സുഗേഷ് അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ, ജയേഷ് മോഹൻ, എ.പി. സലിമോൻ, കെ.വി. ബിന്ദു, അഡ്വ. വി.പി. അശോകൻ, കെ.ആർ. അരവിന്ദാക്ഷൻ, അഡ്വ. വി.ബി. ബിനു, ഫാ. പി.ടി. തോമസ് പള്ളിയംപിൽ, പി.എസ്. രഘു തുടങ്ങിയവർ സംസാരിച്ചു. ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ സമാപനസമ്മേളനത്തിൽ കോട്ടയം ഡിവൈ.എസ്.പി സഖറിയ മാത്യു വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പുഷ്കരൻ കുന്നത്തുചിറ, സാൽവിൻ കൊടിയന്തറ, കെ.എം. ബാബു, വി.എസ്. പ്രദീപ്കുമാർ, കെ.ജി. ബിനു, എ.കെ. ജയപ്രകാശ്, എ.വി. തോമസ്, ഫിലിപ് സ്കറിയ തുടങ്ങിയവർ സംസാരിച്ചു. PHOTO:: KTL75 padakkuthira കുമരകം ശ്രീനാരായണ ട്രോഫിക്കായുള്ള ഫൈനൽ മത്സരത്തിൽ പടക്കുതിരയും തുരുത്തിത്തറയും ഒപ്പത്തിനൊപ്പം ഫിനിഷിങ് പോയൻറിൽ പരിപാടികൾ ഇന്ന് കുമ്മനം മുസ്ലിം ജമാഅത്ത് മദ്റസ ഹാൾ: കുമ്മനം മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും ഡോ. അബ്ദുൽ സലാം ഒാമശ്ശേരിയുടെ മനഃശാസ്ത്ര ക്ലാസ് -വൈകു. 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.