ഹണി​പ്രീതിനെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന്​ പൊലീസ്​

ചണ്ഡിഗഢ്: ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് സിങ്ങി​െൻറ വളർത്തുമകൾ ഹണിപ്രീത്, ദേരാ സച്ച സൗദ വക്താവ് ആദിത്യ എന്നിവരെക്കുറിച്ച് സൂചന ലഭിച്ചില്ലെന്നും എന്നാൽ, ഉടൻതന്നെ ഇവരെ പിടികൂടാൻ കഴിയുമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന ഇവർക്ക് വേണ്ടി മുംബൈയിലും നേപ്പാളിന് സമീപമുള്ള പ്രദേശങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദേര സച്ചാ സൗദ ആശ്രമവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ അന്വേഷിക്കാൻ ഇതര സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടുവരുകയാണ്. ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ഖേരിയിലേക്കും നേപ്പാൾ അതിർത്തിയിലേക്കും പ്രത്യേക അന്വേഷണസംഘത്തെ അയച്ചിട്ടുണ്ടെന്നും ഹരിയാന ഡി.ജി.പി ബി.എസ്. സാണ്ഡു പറഞ്ഞു. മാനഭംഗക്കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു വിധിവന്ന ആഗസ്റ്റ് 25നു ശേഷമാണ് ഹണിപ്രീതിനെയും ആദിത്യയെയും കാണാതായത്. ഇവർ ഇന്ത്യ–നേപ്പാൾ അതിർത്തി വഴി രാജ്യം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിനു ഹണിപ്രീതിനും ആദിത്യക്കും എതിരെ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.