ഗുരു ജയന്തി ആഘോഷം ഇന്ന്​; വിപുല പരിപാടികൾ

തൊടുപുഴ: ശ്രീനാരായണഗുരു ജയന്തി ആഘോഷം ബുധനാഴ്ച വിവിധ യൂനിയനുകളിലും ശാഖകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. വഴിത്തല: എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖ ഓഫിസ് ഹാളിൽ ചേരുന്ന സമ്മേളനം പുറപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ഏലിക്കുട്ടി മാണി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ മഹാദേവാനന്ദ സ്വാമികൾ സന്ദേശ നൽകും. പുളിക്കത്തൊട്ടി: എസ്.എൻ.ഡി.പി യോഗം പുളിക്കത്തൊട്ടി ശാഖയുടെയും ശാരദാദേവി വനിത സംഘം, യൂത്ത് മൂവ്‌മ​െൻറ്, വിവിധ കുടുംബ യൂനിറ്റി​െൻറയും ബാലജന യോഗത്തി​െൻറയും ആഭിമുഖ്യത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഘോഷയാത്ര, വൈകീട്ട് നാലിന് ജയന്തി സമ്മേളനം നടക്കും. മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖ ആഭിമുഖ്യത്തിൽ രാവിലെ10.30ന് മഹാഘോഷയാത്ര, തുടർന്ന് പ്രസാദ ഊട്ട് എന്നിവ നടക്കും. തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ ടൗൺ ശാഖ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷവും പ്രാർഥന ഹാളി​െൻറ ഉദ്ഘാടനവും ബുധനാഴ്ച നടക്കും. രാവിലെ 9.30ന് ശാഖ പ്രസിഡൻറ് സന്തോഷ് കുമാർ പ്രാർഥന ഹാൾ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സാംസ്‌കാരിക സമ്മേളനം ശാഖ പ്രസിഡൻറ് സന്തോഷ് കുമാറി​െൻറ അധ്യക്ഷതയിൽ യൂനിയൻ പ്രസിഡൻറ് അഡ്വ. എസ്. പ്രവീൺ ഉദ്ഘാടനം ചെയ്യും. യൂനിയൻ സെക്രട്ടറി പി.എസ്. സിനിമോൻ മുഖ്യപ്രഭാഷണം നടത്തും. യൂനിയൻ വൈസ് പ്രസിഡൻറ് ഡി. ബോസ് ചതയദിന സന്ദേശം നൽകും. കുളമാവ്: എസ്.എൻ.ഡി.പി യോഗം കുളമാവ് ശാഖയിൽ ബുധനാഴ്ച വൈകീട്ട് മൂന്നിന് ഘോഷയാത്ര, നാലിന് ജയന്തിദിന സമാപന സമ്മേളനം നടക്കും. തുടർന്ന് നറുക്കെടുപ്പ്, സമ്മാനദാനം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖ ആഭിമുഖ്യത്തിൽ രാവിലെ 9.30ന് ഘോഷയാത്ര, 10.30ന് ജയന്തി സമ്മേളനം നടക്കും. ശാഖ സെക്രട്ടറി പി.ആർ. ശശിയുടെ അധ്യക്ഷതയിൽ സീരിയൽ നടൻ സുമേഷ് ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കലൂർ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ജയന്തി സമ്മേളനം നടക്കും. ശാഖ പ്രസിഡൻറ് കെ.കെ. മനോജി​െൻറ അധ്യക്ഷതയിൽ യൂനിയൻ പ്രസിഡൻറ് അഡ്വ. എസ്. പ്രവീൺ ഉദ്ഘാടനം ചെയ്യും. യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; കൊലപാതകശ്രമത്തിന് കേസെടുത്തു നെടുങ്കണ്ടം: ദലിത് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ കോമ്പമുക്ക് സ്വദേശി സനീഷിനെതിരെ നെടുങ്കണ്ടം പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. പുഷ്പകണ്ടം അണക്കരമെട്ടിൽ ചെരുവിളപുത്തൻവീട്ടിൽ ബിനോയിക്കാണ് കഴിഞ്ഞദിവസം രാത്രി വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ യുവാവ് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അണക്കരമെട്ടിൽ ചാരായവാറ്റിന് നേതൃത്വം നൽകുന്ന സംഘത്തിലെ അംഗമായ പ്രതി ഒളിവിലാണെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ബിനോയി സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ ജീപ്പിലെത്തിയ സനീഷും സംഘവും ബൈക്ക് തടഞ്ഞുനിർത്തി ജീപ്പിൽ കരുതിയ വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഒരാഴ്ച മുമ്പ് സനീഷി​െൻറ സുഹൃത്തിനെ വ്യാജമദ്യ വിൽപനയുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഓണ സീസണിൽ പേട്രാളിങ്ങിനിറങ്ങിയ എക്സൈസ് സംഘമാണ് സനീഷി​െൻറ സുഹൃത്തിനെ ചാരായവുമായി പിടികൂടിയത്. എന്നാൽ, മദ്യവിൽപന നടക്കുന്ന വിവരം ബിനോയിയാണ് എക്സൈസ് സംഘത്തെ അറിയിച്ചതെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ബിനോയി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.