പരിപാടികൾ ഇന്ന്​

തെക്കുംഭാഗം വേളാങ്കണ്ണി മാത കപ്പേള: എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് ജപമാല --വൈകു. 5.15 മുട്ടം മർത്തമറിയം ടൗൺ പള്ളി: ജപമാല, കുർബാന, ലദീഞ്ഞ്- -വൈകു. 6.00 നെടിയശാല പള്ളി: ആഘോഷമായ കുർബാന --രാവിലെ 11.00 എഫ്.എസ്.ഇ.ടി.ഒ പാനൽ തെരഞ്ഞെടുക്കപ്പെട്ടു തൊടുപുഴ: മുട്ടം ഗവ. പോളിടെക്നിക് കോളജ് എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എഫ്.എസ്.ഇ.ടി.ഒ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 വർഷമായി എൻ.ജി.ഒ അസോസിയേഷൻ അനുകൂല ഭരണസമിതിയാണ് സംഘം നിയന്ത്രിച്ചിരുന്നത്. ടി.ജി. രാജീവ്, കെ.ബി. പ്യാരിലാൽ, സജിമോൻ ടി. മാത്യു, വി.ജെ. അനിൽകുമാർ, സാം ടി. ജോർജ്, സി. രാഹുൽ, പി.ഒ. മേരി, ജിസ്മേരി ജോസ്, പി.വി. റിതി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ജി. രാജീവിനെ പ്രസിഡൻറായും കെ.ജി.ഒ.എ ജില്ല ട്രഷറർ കെ.ബി. പ്യാരിലാലിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. യൂത്ത് ക്ലബുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കുന്ന യൂത്ത് കേരള എക്സ്പ്രസ് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ ക്ലബുകൾ നടത്തുന്ന ഇടപെടലുകൾ കണ്ടെത്തി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് യൂത്ത് കേരള എക്സ്പ്രസിലൂടെ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി പ്രവർത്തനം, വനിത ശാക്തീകരണം, സാമൂഹിക സേവനം, ബോധവത്കരണം, സ്പോർട്സ് എന്നീ വിഭാഗത്തിൽ നടത്തുന്ന പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഒാരോ മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾ മൂന്ന് മിനിറ്റ് വരുന്ന വിഡിയോകൾ ഇൗമാസം 15ന് മുമ്പ് ബോർഡി​െൻറ അതത് ജില്ല ഒാഫിസുകളിലോ (ജില്ല യൂത്ത് പ്രോഗ്രാം ഒാഫിസർ, ജില്ല യുവജന കേന്ദ്രം, പുളിമൂട്ടിൽ ഷോപ്പിങ് ആർക്കേഡ് രണ്ടാംനില, തൊടുപുഴ), മെംബർ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം വിലാസത്തിലോ അയക്കണം. വിഡിയോകളിൽ മേഖല വ്യക്തമായി രേഖപ്പെടുത്തണം. ഇൗ മാസം 30ന് ഇതിൽനിന്ന് 100 ക്ലബുകൾക്ക് സംസ്ഥാനത്ത് മൂന്ന് മേഖല മത്സരങ്ങൾ സംഘടിപ്പിക്കും. ക്ലബുകൾക്ക് തയാറെടുപ്പുകൾക്കായി യുവജനക്ഷേമ ബോർഡ് സാമ്പത്തിക സഹായം നൽകും. സോണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 50,000, 25,000, 10,000 എന്നീ ക്രമത്തിൽ കാഷ് അവാർഡുകൾ നൽകും. സോണൽ മത്സരങ്ങളിലെ വിജയികളെ പെങ്കടുപ്പിച്ച് സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കും. രണ്ടുലക്ഷം, ഒരുലക്ഷം, 50,000 എന്നീ ക്രമത്തിൽ അവാർഡുകൾ നൽകും. നിലവിൽ അഫിലിയേഷൻ ഇല്ലാത്ത യൂത്ത് ക്ലബുകൾ യുവജന ക്ഷേമ ബോർഡി​െൻറ ജില്ല ഒാഫിസുകളിൽനിന്ന് അഫിലിയേഷൻ വാങ്ങി മത്സരത്തിൽ പങ്കാളികളാകാം. ഫോൺ: 0486 2-228936.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.