കണ്ണന്താനത്തിെൻറ മന്ത്രി പദവി- കേരളത്തിനുള്ള ഓണസമ്മാനം -മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി: കേരളത്തിനുള്ള ഓണസമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിെൻറ കേന്ദ്രമന്ത്രി പദവിയെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. ഏറ്റെടുത്ത മേഖലകളിലെല്ലാം മികവുതെളിയിച്ച ഭരണാധികാരിയായ കണ്ണന്താനം ഭരണനൈപുണ്യമുള്ള നേതാവാണെന്നും അദ്ദേഹം പഞ്ഞു. ഡൽഹി ഡെവലപ്മെൻറ് കമീഷണറായിരിക്കെ കൈയേറ്റക്കാർക്കെതിരെയും അഴിമതിക്കാർക്കെതിരെയും ധീരമായ നിലപാടെടുത്തു. ടൂറിസം മന്ത്രിയെന്ന നിലയിൽ ഇന്ത്യക്കും കേരളത്തിനും ഒട്ടേറെ സംഭാവനകൾ നൽകാനും പല മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനും കഴിയുമെന്ന കാര്യം ഉറപ്പാണ്. കോട്ടയം കലക്‌ടറായിരിക്കെ കോട്ടയം നഗരത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ നഗരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാഞ്ഞിരപ്പള്ളി എം.എൽ.എ ആയിരിക്കെ, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് മാതൃക കാട്ടി. ലോകം ഉറ്റുനോക്കുന്ന കേരളത്തിെൻറ ടൂറിസം മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം കേരളത്തിെൻറ സാമ്പത്തിക വളർച്ചയിലും ടൂറിസത്തിന് നിർണായക പങ്കുണ്ട്. കണ്ണന്താനത്തിെൻറ കേന്ദ്രമന്ത്രി സ്ഥാനത്തിലൂടെ കേരളത്തിന് നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാർ അറയ്ക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.