കോട്ടയം: ഒാണത്തിന് സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ റേഷൻ വിതരണം അവതാളത്തിലായി. സാധനങ്ങളെച്ചൊല്ലി ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. ആർപ്പൂക്കര വില്ലൂന്നിയിൽ ഉത്രാടം നാളിൽ റേഷൻകടയിൽ സാധനങ്ങൾ എത്താതിരുന്നതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സ്ഥലത്തെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനെത്തുടർന്ന് അരിയും പഞ്ചസാരയും എത്തിച്ച് നൽകിയാണ് പ്രശ്നം അവസാനിപ്പിച്ചത്. താലൂക്കിലെ റേഷൻ കടകൾ പലതും തുറന്നെങ്കിലും അരിയും പഞ്ചസാരയും കിട്ടിയില്ലെന്ന് പരാതിയുണ്ട്. 300 റേഷൻകടകളിൽ 80 എണ്ണം ഉത്രാടത്തിലും തലേദിവസവും തുറന്നെങ്കിലും ലോഡ് കിട്ടിയില്ല. സ്പെഷൽ അരിയും പഞ്ചസാരയും കിട്ടുമെന്ന് െമാബൈൽഫോൺ വഴി സേന്ദശം കിട്ടിയെങ്കിലും അന്വേഷിച്ചവർക്ക് അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല. ഉപഭോക്താക്കൾ പ്രതിഷേധിച്ചതോടെ ചിലയിടങ്ങളിൽ വ്യാപാരികൾ ലോറിയുമായി ഗോഡൗണുകളിലെത്തി അരിയും പഞ്ചസാരയും എത്തിക്കുകയാണ്. ഭക്ഷ്യ സുരക്ഷ നിയമം പ്രാബല്യത്തിൽ വന്നതോടെ ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളുടെ എണ്ണം 33ൽനിന്ന് അഞ്ചായി ചുരുങ്ങിയിരുന്നു. ഇതും ഓണനാളുകളിൽ പ്രതിസന്ധിക്ക് കാരണമായതായി വ്യാപാരികൾ പറയുന്നു. കുഞ്ഞൂഞ്ഞിന് ഒരുെകാട്ടനിറയെ ജൈവ പച്ചക്കറി കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഒരുെകാട്ട നിറയെ ജൈവപച്ചക്കറി നൽകി വിദ്യാർഥികളുടെ ഒാണം. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ ബസേലിയേസ് കോളജ് നാഷനൽ സർവിസ് സ്കീമിെൻറ സപ്തദിന ക്യാമ്പിെൻറ ഭാഗമായി നടന്ന ഒാണാേഘാഷ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വിദ്യാർഥികൾ വിത്തുപാകിയ പച്ചക്കറികൾ നൽകിയത്. എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ സാക്ഷരത യജ്ഞം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.ജി യൂനിവേഴ്സിറ്റി എൻ.എസ്.എസ് കോഒാഡിനേറ്റർ േഡാ. സന്തോഷ് തമ്പി, ജൈവം കോഒാഡിനേറ്റർ ജി. ശ്രീകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർമാരായ പ്രഫ. തോമസ് കുരുവിള, പ്രഫ. സാനി മേരി ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.