വ്യാജമദ്യനിർമാണം: അതിർത്തി വനമേഖലകളിൽ കേരള^തമിഴ്​നാട്​ ഉദ്യോസ്ഥരുടെ സംയുക്ത പരിശോധന

വ്യാജമദ്യനിർമാണം: അതിർത്തി വനമേഖലകളിൽ കേരള-തമിഴ്നാട് ഉദ്യോസ്ഥരുടെ സംയുക്ത പരിശോധന നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിർത്തി വനമേഖലകളിൽ കേരള എക്സൈസ്, തമിഴ്നാട് പൊലീസ്-, ഫോറസ്റ്റ് വിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് അതിർത്തി മേഖലകളിൽ വ്യാജവാറ്റ് നടക്കുെന്നന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ഇത്. ചേറ്റുകുഴി, മുങ്കിപ്പള്ളം, കമ്പംകുഴി, ചെല്ലാർകോവിൽ മെട്ട് ഭാഗങ്ങളിൽ കഴിഞ്ഞദിവസം രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. അതിർത്തി വനമേഖലകളിൽ വ്യാജവാറ്റ് പൂർണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇടുക്കി െഡപ്യൂട്ടി എക്സൈസ് കമീഷണർ എ. അബ്ദുൽ കലാം തമിഴ്നാട് പൊലീസ്, ഫോറസ്റ്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയ ശേഷമായിരുന്നു പരിശോധന. ഇടുക്കി അസിസ്റ്റൻറ് എക്സൈസ് കമീഷണർ ജി. പ്രദീപി​െൻറ നേതൃത്വത്തിൽ, ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി. പ്രകാശ്, എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബിനു, കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ നിജുമോൻ, തേനി അഡീഷനൽ പൊലീസ് സൂപ്രണ്ട് സുരുളിരാജൻ, ഉത്തമപാളയം പൊലീസ് എൻഫോഴ്സ്മ​െൻറ് വിങ് സബ് ഇൻസ്പെക്ടർ പരന്താമൻ, കമ്പം വെസ്റ്റ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കാജമൈതീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.