സ്വാതന്ത്ര്യത്തിെൻറ ശോഭ കെടുത്തുന്ന പ്രവര്‍ത്തനങ്ങൾ നടക്കുന്നു -മാര്‍ത്തോമ സഭ അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാര്‍ പരിവര്‍ത്തനോന്മുഖ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടണം തിരുവല്ല: സ്വാതന്ത്ര്യത്തിെൻറ ശോഭ കെടുത്തുന്ന അക്രമരാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാേപ്പാലീത്ത. ഇത് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അരാജകത്വത്തിെൻറ നാളുകളെ ക്ഷണിച്ചുവരുത്തുകയാകും. മാര്‍ത്തോമ സഭ പ്രതിനിധിമണ്ഡലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മതസാഹോദര്യത്തെയും അപകടത്തിലാക്കുന്ന ഛിദ്രവാസനകള്‍ പലയിടത്തും വര്‍ധിച്ചുവരുന്നു. സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മികതക്ക് മാത്രെമ നവലോകസൃഷ്ടിക്ക് ചാലകശക്തിയായി പ്രവര്‍ത്തിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും കഴിയൂ. ജനങ്ങളുടെ വിശ്വാസത്തിെൻറ നിലവാരത്തിലേക്ക് ഉയരാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കഴിയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പുതിയ സര്‍ക്കാറിെൻറ പ്രവണതകൾ വേദനജനകമാണ്. ജനക്ഷേമകരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിനു പകരം മുൻ സര്‍ക്കാറിെൻറ ചെയ്തികളുടെ വിഴുപ്പലക്കലിനാണ് കൂടുതലും ശ്രദ്ധനല്‍കുന്നത്. എല്ലാം ശരിയാക്കാമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സര്‍ക്കാര്‍ പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കാന്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അടക്കമുള്ളവർ പങ്കെടുത്തു. ഡോ.മാത്യൂസ് ജോര്‍ജ് ചുനക്കര ധ്യാനപ്രസംഗം നടത്തി. ബുധനാഴ്ച സഭ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അൽമായ ട്രസ്റ്റി പ്രകാശ് പി. തോമസ് ബജറ്റും അവതരിപ്പിക്കും. പ്രതിനിധി മണ്ഡലം ഏഴിന് സമാപിക്കും. സഭ സെക്രട്ടറി, വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, വൈദിക തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.