കന്യാകുമാരി-സാൻട്രാഗച്ചി സ്പെഷൽ ഫെയർ ട്രെയിൻ തിരുവനന്തപുരം: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിെൻറ പശ്ചാത്തലത്തിൽ കന്യാകുമാരിയിൽനിന്ന് സാൻട്രാഗച്ചിലേക്ക് സ്െപഷൽ ഫെയർ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കന്യാകുമാരിയിൽനിന്ന് സെപ്റ്റംബർ ഏഴിന് രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ സെപ്റ്റംബർ ഒമ്പതിന് രാത്രി 9.15ന് സാൻട്രാഗച്ചിൽ എത്തിച്ചേരും. ഒരു എ.സി ടു ടയർ, മൂന്ന് എ.സി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെൻറുകൾ അടങ്ങുന്ന ട്രെയിനിന് തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.